ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്, ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയര്‍ ചെയ്യാന്‍ പറ്റില്ല.. ഇനിയും കാണാന്‍ പറ്റാത്തത് കൊണ്ടാണ്; ആന്റണി വര്‍ഗീസ്

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ആന്റണി വര്‍ഗീസ്.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് മണിപ്പൂരില്‍ നടന്നതെന്നും ഇനിയും നമ്മള്‍ എന്ന് മനസിലാക്കും? എന്ന് മാറും? എന്നാണ് ആന്റണി ചോദിക്കുന്നത്.

”മണിപ്പൂര്‍… എന്ന് നടന്നു എപ്പോള്‍ നടന്നു എന്നത് അല്ല ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം. ഇനിയും നമ്മള്‍ എന്ന് മനസിലാക്കും? എന്ന് മാറും? ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയര്‍ ചെയ്യാന്‍ പറ്റില്ല.. ഇനിയും കാണാന്‍ പറ്റാത്തത് കൊണ്ടാണ്..” എന്നാണ് ആന്റണി വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം ചെയ്യുകയും ചെയ്ത സംഭവം വന്‍ പ്രതിഷേധത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. മെയ് നാലിന് തലസ്ഥാന നഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ വൈറലായതോടെ സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

Noora T Noora T :