പച്ച മലയാളത്തിൽ ഇതിന് കണ്ണുകടി, അസൂയ, കുശുമ്പ്,. എന്ന് പറയും, ഒരു കലാകാരനെ കുറിച്ച് ഇമ്മാതിരി നിലവാരമില്ലാത്ത അഭിപ്രായം പറയാൻ നാണമുണ്ടോ? കഷ്ടം; ശ്രീകണ്ഠൻ നായർക്കെതിരെ സോഷ്യൽ മീഡിയ

ഫ്ലവേഴ്സ് ചാനൽ ഉടമ ശ്രീകണ്ഠൻ നായർക്കെതിരെ സോഷ്യൽ മീഡിയ തിരിഞ്ഞിരിക്കുകയാണ്. ഉപ്പും മുളകും താരം മുടിയന്റെ വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണമാണ് ഇതിന് ആധാരം.

കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകിലെയും വിഷയങ്ങൾ പറഞ്ഞുകൊണ്ട് മുടിയനായി എത്തുന്ന ഋഷി എസ് കുമാർ അഭിമുഖം നൽകിയത്. മുടിയൻ ബാംഗ്ലൂർ ഡ്രഗ് കേസിൽ കുടുങ്ങി എന്ന് വരുത്തി തീർക്കാൻ സംവിധായകൻ ശ്രമിക്കുന്നുവെന്ന് കരഞ്ഞുകൊണ്ട് റിഷി പറയുന്ന വീഡിയോ വൈറലായിരുന്നു. നടന്റെ അഭിമുഖം വൈറലായതോടെ ശ്രീകണ്ഠൻ നായരോടും റിഷിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ പ്രേക്ഷകർ ചോദിക്കാൻ‌ തുടങ്ങി. ഇതോടെ വിഷയത്തിൽ ശ്രീകണ്ഠൻ നായരും പ്രതികരിച്ചിരുന്നു . ഇനിയും ചോദ്യങ്ങൾ വന്നാൽ പല സത്യങ്ങളും എനിക്ക് വിളിച്ച് പറയേണ്ടി വരുമെന്നായിരുന്നു പറഞ്ഞത്

ഇപ്പോഴിതാ റിൻസ് കുര്യൻ എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്

“ഒരു ആർട്ടിസ്റ്റ് പെട്ടെന്ന് തടിച്ചുകൊഴുത്ത് അത് ചാനലിൻ്റെ മുകളിലേക്ക് വളർന്നാൽ പിന്നെ വെട്ടി വീഴ്ത്താതെ തരമില്ല.”…

ഉപ്പും മുളകും ഷോയിലെ മുടിയനെ ( റിഷി ) ഒഴിവാക്കിയതിനെക്കുറിച്ച് ശ്രീകണ്ഠൻ നായർ രാവിലത്തെ വാർത്താ മോണിംഗ് ഷോയിൽ യൂട്യൂബിൽ വന്ന ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണിത്….?

ഇതുകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കിയാൽ കൊള്ളാം. പച്ച മലയാളത്തിൽ ഇതിന് കണ്ണുകടി, അസൂയ, കുശുമ്പ്,. എന്ന് പറയും.
തനിക്ക് ശകലമെങ്കിലും ഉളുപ്പുണ്ടോ നായരെ… ഒരു കലാകാരനെ കുറിച്ച് ഇമ്മാതിരി തീരെ നിലവാരമില്ലാത്ത അഭിപ്രായം പറയാൻ, അതും വാർത്ത അവതരണ വേളയിൽ…? തന്റെ ചോര വീണാണ്‌ മറ്റു ചാനലുകൾ വളർന്നത് എന്നും പറഞ്ഞ് 24 നടത്തിയ ഒരു അവാർഡ് നിശയിൽ വേദിയിലിരുന്ന് താൻ തൊള്ളാകീറി കരഞ്ഞത് ഓർക്കുന്നുണ്ടോ…?
എന്നിട്ട് ഒരു കലാകാരനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാവി തന്നെ ഞങ്ങൾ നശിപ്പിച്ചു എന്ന തരത്തിൽ വല്ല്യ വീരവാദം മുഴക്കുന്ന പോലെ പറയുന്നു. കഷ്ടം എന്നാണ് കുറിപ്പ് അവസാനിക്കുന്നത്

ഇതാര് വെട്ടി വീഴത്താൻ പെരുന്തച്ചൻ ആണോ ? അതോ ദ്രോണാചാര്യനോ? എന്ത് പറഞ്ഞാലും കഴിവുള്ളവൻ വളരും, പ്രേക്ഷകർ വളർത്തും , അതിന്റെ മറുപുറം റിവീൽ ചെയ്യാൻ നിങ്ങളും തയ്യാറാവണം. അല്ലാതെ ഇങ്ങനെ വാളും തുമ്പും ഇല്ലാതെ പറയുന്നത് ശരിയല്ല. അതെന്താ ആര്ടിസ്റ് ചാനലിനേക്കാൾ വളരാൻ പാടില്ലേ . ഒരാളുടെ ഉള്ളിൽ കല ഉണ്ടങ്കിൽ ഒരടുക്കളയിലും ഒതുക്കാനാകില്ല തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്

ഇനിയും ചോദ്യങ്ങൾ വന്നാൽ പല സത്യങ്ങളും എനിക്ക് വിളിച്ച് പറയേണ്ടി വരുമെന്നായിരുന്നു ശ്രീകണ്ഠൻ നായർ പറഞ്ഞത് . എന്താണ് മറഞ്ഞിരിരിക്കുന്ന ആ സത്യം എന്ന് ചോദിക്കുന്നവരും കുറവല്ല. എന്താണ് ഇതിനുപിന്നിൽ യഥാർത്ഥത്തിൽ നടന്നതെന്ന് വിശദീകരിക്കാൻ ശ്രീകണ്ഠൻ നായർ തയ്യാറാവണം

ഉപ്പും മുളകിലും ഒരു വിഷയവുമില്ല. ഞാൻ കഴിഞ്ഞദിവസവും ലൊക്കേഷനിൽ പോയതാണ്. നിങ്ങൾ ഈ ടെലിവിഷനിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും അറിയുന്നതൊന്നുമല്ല യാഥാർഥ്യം. നിങ്ങൾക്ക് അറിയില്ല, ഈ ആർട്ടിസ്റ്റുകൾ പെട്ടെന്ന് അങ്ങ് തടിച്ചു കൊഴുക്കുന്നതിനെക്കുറിച്ച്. അത് കൊഴുത്താല് അത് താങ്ങാൻ പറ്റുന്നതിനും അപ്പുറം ആയിരിക്കും. ആർട്ടിസ്റ്റുകൾ തടിച്ചുകൊഴുത്താൽ ചിലപ്പോൾ ചാനലിന് മുകളിലേക്ക് വളരും. ചാനലിന് മുകളിലേക്ക് വളർന്നാൽ അത് വെട്ടിവീഴ്ത്താതെ തരമില്ല എന്നുള്ളതാണ്. അത് പ്രേക്ഷകർ മനസിലാക്കും എന്ന് വിശ്വസിക്കുന്നു. ഒരുപാട് സുഹൃത്തുക്കൾ ഇതിനെകുറിച്ച് ചോദിക്കുന്നുണ്ട്. അതാണ് പ്രതികരിച്ചതെന്നും എസ്‌കെഎൻ പറയുന്നു.

എനിക്ക് ഇതിൽ കൂടുതൽ പറയാൻ നിർവ്വാഹമില്ല. ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ മനസിലാക്കുന്നത് ഈ പ്രശ്‌നത്തിന്റെ ഒരു സൈഡ് മാത്രമാണ്. മറുവശത്ത് പ്രശ്നങ്ങൾ നിരവധിയാണ്. നമുക്ക് ചില ലൊക്കേഷനുകളിൽ ഷൂട്ടിങ് നടത്താൻ പറ്റാത്ത പോലെ ഇവർ പ്രശ്നങ്ങൾ വഷളാക്കും. അപ്പോൾ അവർ ആർട്ടിസ്റ്റുകൾ ആകും. ശബ്‍ദം ഒക്കെ കള്ളതൊണ്ടയിലേക്ക് പോകും. ഞാൻ ആണ് ഈ പ്രോഗ്രാമിന്റെ ജീവൻ. ഞാനില്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥയിലേക്ക് കൊണ്ട് പോകും. അപ്പോൾ പ്രേക്ഷകർ ഒന്ന് മനസിലാക്കുക. നിങ്ങൾ വിചാരിക്കുംപോലെ കാര്യങ്ങൾ അത്ര എളുപ്പമല്ല,നിസ്സാരമല്ല. നമ്മൾ വളരെ പ്രശസ്തനായ ഒരാളെ കൊണ്ട് ഷൂട്ട് ചെയ്യാൻ പോയാൽ നമ്മൾ ആ മൂഡ് ഒക്കെ സഹിക്കേണ്ടി വരും. പക്ഷേ 24 മണിക്കൂറും മൂഡ് താങ്ങി നടക്കാൻ നമുക്ക് കഴിയാതെ വരുംമെന്നാണ് ശ്രീകണ്ഠൻ നായർ പ്രതികരിച്ചത്

Noora T Noora T :