ചിത്രീകരണത്തിനിടെ നടൻ ഷാറുഖ് ഖാന് പരുക്ക്. അമേരിക്കയിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ മൂക്കിനു പരുക്ക് പറ്റിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ വച്ചു തന്നെ നടനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും പേടിക്കേണ്ടതായി ഒന്നുമില്ലെന്നും വാർത്തയിൽ പറയുന്നു.
ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തിൽ മൂക്കിൽ നിന്നും രക്തം വന്നതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയനായ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. തിരിച്ച് ഇന്ത്യയിലെത്തിയ താരം ഇപ്പോള്‍ വിശ്രമത്തിലാണ്.
അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ ആണ് ഷാറുഖിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Next Read: ജാനകി ജാനേ ഒടിടിയിലേക്ക് »