വെളുപ്പിന് ആറുമണിമുതൽ ഫോണിന് റെസ്റ്റില്ല,ആളുകളോട് മറുപടി പറഞ്ഞു മടുത്തു; മരണവാ ർത്തയോട് പ്രതികരിച്ച് ടി എസ് രാജു

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ടി എസ് രാജു. സിനിമകളിലേതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ടെലിവിഷന്‍ പരമ്പരകളില്‍ ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിലെ ഗോവിന്ദന്‍ അടക്കം ചില മികവുറ്റ കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനിലും അദ്ദേഹത്തിന് ഉണ്ട്. അദ്ദേഹം മരണപെട്ടുവെന്നുള്ള വ്യജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നത്.

താൻ പൂർണ്ണ ആരോഗ്യവാനെന്ന് നടൻ ടി എസ് രാജു പറഞ്ഞിരിക്കുന്നു. പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് എന്ന് അറിയില്ല. ഞാൻ ഇവിടെ വീട്ടിലുണ്ട്. വെളുപ്പിന് ആറുമണിമുതൽ ഫോണിന് റെസ്റ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നും സമ്മതം ഷൂട്ടിങ് തുടങ്ങാൻ ഇരിക്കുകയാണ് നാളെ, ഇറച്ചി സിനിമയുടെ ഷൂട്ടിങ്ങിലും ആയിരുന്നു ഞാൻ. എന്തിനു വേണ്ടിയാണു ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല. ആളുകളോട് മറുപടി പറഞ്ഞു മടുത്തുവെന്നും അദ്ദേഹം പറയുന്നു.

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് പ്രമുഖ നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരും പ്രതികരിച്ചിരുന്നു.

Noora T Noora T :