നടി അമീഷ പട്ടേലിന് ജാമ്യം

നടി അമീഷ പട്ടേലിന് ജാമ്യം.സിനിമ നിർമാതാവിന് വണ്ടി ചെക്ക് നൽകിയ കേസിലാണ് നടിയ്ക്ക് ജാമ്യം കിട്ടിയത്. കേസിൽ റാഞ്ചി സിവിൽ കോടതിയിൽ കീഴടങ്ങിയ നടിക്ക് സീനിയർ ഡിവിഷൻ ജഡ്ജ് ഡി എൻ ശുക്ല ജാമ്യം അനുവദിച്ചു. ജൂൺ 21ന് കോടതിയിൽ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചത്.

2018ല്‍ അജയ് കുമാര്‍ സിങ് എന്ന നിർമാതാവാണ് നടിക്കെതിരെ പരാതി നൽകിയത്. ദേസി മാജിക് എന്ന് പേരിട്ടിരുന്ന സിനിമ ചെയ്യുന്നതിന് നടിക്ക് നിർമാതാവ് രണ്ടര കോടി രൂപ നൽകിയിരുന്നു. എന്നാൽ പിന്നീട് സിനിമ മുടങ്ങിയപ്പോൾ വണ്ടി ചെക്ക് നല്‍കി നടി നിർമാതാവിനെ പറ്റിച്ചു എന്നാണ് പരാതി

സംഭവത്തിൽ നിരവധി തവണ കോടതിയിൽ ഹാജരാകാൻ നടിക്ക് സമൻസ് നൽകിയിരുന്നിട്ടും നടി ഹാജരായില്ല. തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരായി ജാമ്യം നേടിയത്.

Noora T Noora T :