കോംപറ്റീഷന്‍ കമ്മീഷന്‍ ഒാഫ് ഇന്ത്യയ്ക്വിനയന്‍ നല്‍കിയ പരാതിയില്‍ അനുകൂല വിധി പറയുന്നതിന് കാരണമായ തെളിവ് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു; ജന്മ ദിനാശംസകൾ നേർന്ന് സംവിധായകന്‍ വിനയന്‍

മലയാള സിനിമയിലെ അഭിനയ കുലപതി മറ്റാരാലും പകരംവയ്ക്കാനാകാത്ത നടന്‍ മധുവിന് ജന്മദിന ആശംസകള്‍ നേർന്ന് സംവിധായകന്‍ വിനയന്‍. കോംപറ്റീഷന്‍ കമ്മീഷന്‍ ഒാഫ് ഇന്ത്യയ്ക്വിനയന്‍ നല്‍കിയ പരാതിയില്‍ അനുകൂല വിധി പറയുന്നതിന് കാരണമായ തെളിവ് മധുവിന്റെ വാക്കുകള്‍ കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ് വിനയന്റെ ആശംസാ കുറിപ്പിൽ വ്യക്തമാക്കുന്നു.

വിനയന്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ;

മലയാളത്തിന്‍െറ മഹാനടന്‍ മധുസാറിന് ഹൃദയം നിറഞ്ഞ ജന്‍മദിനാശംസകള്‍ നേരുന്നു..

മലയാളസിനിമയുടെ ശൈശവും കൗമാരവും ഒക്കെ കണ്ട് ഇന്നും ആരംഗത്ത് തുടരുന്ന അഭിനയകലയുടെ ഈ കാര്‍ണവര്‍ സത്യത്തിനു നേരെ മുഖം തിരിച്ചു നില്‍ക്കാത്ത തന്‍േറടിയായ ഒരസാധാരണ വ്യക്തിത്വം കൂടിയാണ്.. എന്തെല്ലാം സമ്മര്‍ദ്ദമുണ്ടായാലും തന്‍െറ മനസ്സാക്ഷിക്കു സത്യമെന്നു തോന്നുന്നതേ താന്‍ ചെയ്യു എന്ന അദ്ദേഹത്തിന്‍െറ നിഛയദാര്‍ഢ്യം നേരിട്ടു കണ്ടു മനസ്സിലാക്കിയ ഒരു വ്യക്തിയാണു ഞാന്‍..
മലയാളസിനിമയില്‍ എനിക്കുണ്ടായ വിലക്കിനെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഒാഫ് ഇന്ത്യയ്ക് ഞാന്‍ കൊടുത്ത പരാതിയില്‍ മധു സാറിനെയും സാക്ഷി ആയി വിസ്തരിച്ചിരുന്നു..

എന്നെക്കാളും ഏറെ അദ്ദേഹവുമായി ബന്ധമുള്ള പല സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും.. ചില നടന്‍മാരുടെയും ഒക്കെ അഭിപ്രായങ്ങളെ തള്ളിക്കൊണ്ട് അദ്ദേഹം കമ്മീഷനുകൊടുത്ത സത്യസന്ധമായ ആ മൊഴി ആണ് ചരിത്രപ്രധാന്യമുള്ള കോംപറ്റീഷന്‍ കമ്മീഷന്‍െറ വിധിക്ക് കാരണമായ ഒരു പ്രധാന തെളിവ്… കമ്മീഷന്‍െറ റിപ്പോര്‍ട്ടില്‍ 199-ാം പേജിലാണ് ഈ വിവരം മലയാള സിനിമയിലെ ഒരു ചരിത്ര സത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്..

‘മധു എന്നു വിളിക്കുന്ന p.മാധവന്‍ നായരായ ഞാന്‍ സംവിധായകന്‍ വിനയനില്‍ നിന്ന് 50000 രൂപ 2010-ല്‍ അദ്ദേഹത്തിന്‍െറ സിനിമയില്‍ അഭിനയിക്കുന്നതിന് അഡ്വാന്‍സായി വാങ്ങിയിരുന്നു.. തൊട്ടടുത്ത ദിവസം തിരുവനന്ത പുരത്തുള്ള എന്‍െറവീട്ടിലേക്ക് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍െറ നേതൃത്വത്തില്‍ ഒരു ഡസനിലധികം പ്രമുഖ സംവിധായകരും നിര്‍മ്മാതാക്കളും വരികയും ( അതില്‍ നടീനടന്‍മാര്‍ ഇല്ലായിരുന്നു) ശ്രി വിനയന്‍െറ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് നിര്‍ബന്ധപൂര്‍വ്വം എന്നോടു പറയുകയും ചെയ്തു.. വിനയനെതിരെ ഈ സംഘടനകള്‍ രഹസ്യമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് ഞാന്‍ അപ്പഴാണറിഞ്ഞത്..’

ഇതിന്‍െറ കൂടെ എന്നെപ്പറ്റി ചില നല്ല വാക്കുകളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാം കൂടെഴുതി സമയം കളയുന്നില്ല..

ഏതായാലും..ഞങ്ങളാരേം വിലക്കീട്ടില്ല എന്ന് ആണയിട്ടു പറഞ്ഞു നടന്നവരുടെ കരണക്കുറ്റിക്കു കിട്ടിയ അടി ആയിരുന്നു മധു സാറു പഞ്ഞ ആ സത്യങ്ങള്‍… എനിക്കേറെ ബന്ധമുള്ള പല സിനിമാക്കാരും സ്വന്തം നില നില്‍പ്പിനേ ഭയന്ന് ഉരുണ്ടു കളിച്ചപ്പോഴും… ‘അമ്മ’ യുടെ ആദ്യ പ്രസിഡന്‍റു കൂടി ആയ മധുസാറിന്‍െറ വാക്കു കളായിരുന്നു ആ ധര്‍മ്മയുദ്ധത്തില്‍ എനിക്കു തുണ ആയ പ്രധാന മൊഴികളില്‍ ഒന്ന്……… ഭീഷ്മരുടെ മനശ്ലക്തിയും സത്യസന്ധതയും ചേര്‍ന്ന മഹാനുഭാവന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു..

Noora T Noora T :