ഒരാളുടെ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പ് പ്രകടിപ്പിക്കാം, പക്ഷേ അയാളെ തൊടാനോ തെറിവിളിക്കാനോ ഉള്ള അവകാശം ലോകത്തിലുള്ള ആര്‍ക്കും ഇല്ല; വിനയ് ഫോര്‍ട്ട്

സിനിമയ്ക്കു മോശം റിവ്യൂ നല്‍കിയതിന്റെ പേരിൽ സന്തോഷ് വർക്കിആളുകൾ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടന്‍ വിനയ് ഫോര്‍ട്ട്.

കൈയ്യേറ്റം ചെയ്ത സംഭവം അങ്ങേയറ്റം ദയനീയമായ കാര്യമാണെന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്. ഒരാളുടെ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ അയാളെ തൊടാനോ തെറിവിളിക്കാനോ ഉള്ള അവകാശം ലോകത്തിലുള്ള ആര്‍ക്കും ഇല്ല എന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്.

”ഒരാളുടെ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ അയാളെ തൊടാനോ തെറിവിളിക്കാനോ ഉള്ള അവകാശം ലോകത്തിലുള്ള ആര്‍ക്കും ഇല്ല. ഒരു സിനിമ കാണാം. അതിനെ കുറിച്ചുള്ള വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ പറയേണ്ട രീതിയില്‍ തന്നെ പറയണം. ആശയങ്ങള്‍ ആശയങ്ങളായിട്ട് കമ്യൂണിക്കേറ്റ് ചെയ്യണം എന്നതാണ് ഏറ്റവും വലിയ കാര്യം. പരസ്പര ബഹുമാനം ഉണ്ടാകണം. അല്ലാതെ എനിക്ക് നിങ്ങളെ ഇരട്ടപ്പേര് വിളക്കാനോ, ഭയങ്കര അഹങ്കാരത്തിന്റെയോ ഭാഷയില്‍ സംസാരിക്കാനോ ഉള്ള അധികാരം ആരും തന്നിട്ടില്ല.”

”സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുക എന്നതും നിങ്ങളുടെ അവകാശമാണ്. അതാര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല. അങ്ങേയറ്റം ദയനീയമായ കാര്യമാണ് സന്തോഷ് വര്‍ക്കിക്ക് നേരെ നടന്നത്. കാരണം ഒരാളേയും കയ്യേറ്റം ചെയ്യാനുള്ള അധികാരം ആര്‍ക്കും ഇല്ല. നമ്മളൊക്കെ മനുഷ്യരാണ്” എന്നാണ് വിനയ് ഫോര്‍ട്ട് പറഞ്ഞത്.

ജൂണ്‍ 2ന് റിലീസ് ചെയ്ത ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമ കാണാതെ റിവ്യു പറഞ്ഞു എന്ന് ആരോപിച്ചായിരുന്നു സന്തോഷ് വര്‍ക്കിയെ ഒരു സംഘം പ്രേക്ഷര്‍ ആക്രമിച്ചത്. ‘കൊള്ള’ എന്ന തന്റെ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിനയ് ഫോര്‍ട്ട് ഈ വിഷയത്തില്‍ സംസാരിച്ചത്.

Noora T Noora T :