ബ്രേക്കിംഗ് ബാഡ് താരം മൈക്ക് ബാഡിയ അന്തരിച്ചു

ജനപ്രിയ വെബ്‌ സീരിസ് ബ്രേക്കിംഗ് ബാഡ് താരം മൈക്ക് ബാഡിയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ജൂണ്‍ ഒന്നിന് മിഷിഗണിലെ വീട്ടില്‍ ഉറങ്ങുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മരണവാര്‍ത്ത കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. മൈക്കിന് നേരത്തെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

നെറ്റ്ഫ്ളിക്സ് സീരീസായ ബ്രേക്കിംഗ് ബാഡില്‍ ഡെന്നിസ് മാര്‍ക്കോവ്സ്‌കി എന്ന കഥാപാത്രത്തെയാണ് മൈക്ക് അവതരിപ്പിച്ചത്. ബ്രേക്കിംഗ് ബാഡില്‍ മൂന്ന് എപ്പിസോഡുകളിലാണ് താരം എത്തിയത്. അമേരിക്കന്‍ ഡ്രീംസ്, ദിസ് നാരോ പ്ലേയ്സ്, ഡെട്രോയ്റ്റ് അണ്‍ലീഡഡ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2018-ലെ ടെലിവിഷന്‍ ചിത്രമായ പ്രാങ്ക് ഓഫ് അമേരിക്കയിലാണ് ഒടുവിലായി വേഷമിട്ടത്.
ജൂണ്‍ 17-നാണ് സംസ്‌കാരം.

Noora T Noora T :