ധ്യാൻ ശ്രീനിവാസന്‍റെ പുതിയ ചിത്രത്തിന്റെ ലോക്കേഷനിൽ അപകടം

ധ്യാന്‍ ശ്രീനിവാസന്റെ ചിത്രത്തിന്റെ ലോക്കേഷനില്‍ അപകടം. ചിത്രീകരണം പുരോഗമിക്കുന്ന സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് സിനിമയുടെ തൊടുപുഴയിലെ ചിത്രീകരണ വേളയിലാണ് അപകടം നടന്നത്

ചിത്രീകരണവേളയില്‍ താരങ്ങള്‍ ഒടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ വേഗത കുറവായത് വന്‍ ദുരന്തം ഒഴിവാക്കി. ആര്‍ക്കും സാരമായ പരിക്കുകളില്ല.. നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്. എ ടി എം, മിത്രം, ചാവേര്‍പ്പട, എന്റെ കല്ലുപെന്‍സിന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാല്‍. കെ എന്‍ ശിവന്‍കുട്ടന്‍ കഥയെഴുതി മൈന ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.

Noora T Noora T :