തീയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു, സിനിമ റിലീസിന് മുമ്പ് നിര്‍മ്മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്; വിശദീകരണവുമായി സംവിധായകന്‍ ജൂഡ്

ജൂഡ് സംവിധാനം ചെയ്ത ‘2018’ കരാർ ലംഘിച്ച് ഒടിടിക്ക് നേരത്തെ നൽകിയതിൽ പ്രതിഷേധിച്ച് സിനിമാ തീയറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ് ഫിയോക്ക്. ഇന്നും നാളെയുമാണ് തീയേറ്റർ അടച്ചിടുന്നത്.

ഫിയോക്കിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആൻറണി .

തീയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുമ്പ് നിര്‍മ്മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലൈവ് ഡീല്‍ വന്നപ്പോള്‍ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത്. ഇതാരും മനഃപൂര്‍വം ചെയ്യുന്നതല്ല. ഇത് ബിസിനസിന്റെ ഭാഗമാണ്. റിലീസിന് മുമ്പ് തന്നെ ഞങ്ങളുടെ സിനിമയെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി പറയുന്നു. ഞങ്ങളുടെ സിനിമയെ സ്‌നേഹിച്ചതിന് എല്ലാവര്‍ക്കും നന്ദി. തിയേറ്റര്‍ ഉടമകളും പ്രേക്ഷകരും തന്നെയാണ് യഥാര്‍ത്ഥ ഹീറോകള്‍” എന്നാണ് ജൂഡ് ആന്തണി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സിനിമ കാണാനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാവൂ എന്നാണ് ധാരണ.

എന്നാല്‍ ആ കരാര്‍ ലംഘിച്ച് പല സിനിമകളും ഒടിടി പ്ലാറ്റ് ഫോമിലെത്തുന്നതായും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ജൂണ്‍ 7ന് ആണ് 2018 ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. മെയ് 5ന് തിയേറ്ററുകളില്‍ എത്തിയ സിനിമ മൂപ്പത്തിമൂന്നാം ദിവസത്തിന് ശേഷമാണ് ഒ.ടി.ടിയിലെത്തുന്നത്.

Noora T Noora T :