അവൻ ജനിച്ചു വളർന്ന വീടാണ് ഇത്, അവനെ ഇവിടെ കൊണ്ട് വരണം..അത് എന്റെ അവകാശമാണ്! സുധിയുടെ ‘അമ്മ ആവശ്യപ്പെട്ടത് ആ ഒരൊറ്റ കാര്യം; ഒടുവിൽ സുരേഷ് ഗോപി ഇടപെട്ടു; പിന്നീട് നടന്നത്

കാക്കനാട് നടന്ന പൊതുദർശനത്തിൽ നടൻ കൊല്ലം സുധിയെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമ-സീരിയൽ താരങ്ങളും ജനങ്ങളും ഒഴുകിയെത്തിയിരുന്നു. നടൻ സുരേഷ് ഗോപി കൊല്ലം സുധിയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു. കണ്ണ് നിറഞ്ഞാണ് സുരേഷ് ഗോപി അന്ത്യാഞ്ജലി അർപ്പിച്ചത്. നടൻ ഹരിശ്രീ ആശോകനും ഒപ്പം ഉണ്ടായിരുന്നു. അപകടം നടക്കുന്ന അന്ന് രാത്രിയിലെ അവസാന പരിപാടിയിൽ സുരേഷ് ഗോപിയേയും ജഗദീഷിനേയും അനുകരിച്ചാണ് കൊല്ലം സുധി കാണികളുടെ കയ്യടി നേടിയത്.

‘എനിക്ക് വലിയ ഇഷ്ടമുള്ള ആളായിരുന്നു. സുധീടെ കൂടെയുള്ളവരെയും ഇഷ്ടമാണ്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നേരങ്ങളിൽ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഇവരുടെ തമാശകൾ കാണാറുണ്ട്. നർമ്മത്തിന് പുതിയ മുഖം നൽകിയ ഒരുകൂട്ടം കലാകാരന്മാരായിരുന്നു ഇവർ. ചെറിയ പ്രായമല്ലേ. സുധിയുടെ വിയോഗം തീരനഷ്ടമാണ്’- സുരേഷ് ഗോപി പറഞ്ഞു.\

കൊല്ലം സ്വദേശിയാണെങ്കിലും കോട്ടയം വാകത്താനം പൊങ്ങന്താനത്താണ് സുധി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സുധിയുടെ ഭാര്യയുടെ സ്വദേശമാണ് കോട്ടയം. പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് കേരളത്തിലെ അറിയപ്പെടുന്ന ഹാസ്യ കലാകാരനായി മാറിയ സുധിയുടെ ജീവിതം ഏറെ ദുരിതപൂർണമായിരുന്നു.

മകനെ അവസാനമായി ഒരു നോക്കുകാണണം എന്ന അമ്മയുടെ ആവശ്യപ്രകാരം മൃതദേഹം ഇന്നലെ രാത്രി കൊല്ലക്കേത്ത് എത്തിച്ചിരുന്നു. രാത്രി മൃതദേഹം എത്തിച്ച ശേഷം കോട്ടയത്തേക്ക് കൊണ്ടുപോയി. എന്റെ മോനെ എന്റെ അടുത്തുകൊണ്ട് വരണം അത് എന്റെ അവകാശമാണ് എന്നായിരുന്നു അമ്മ പറഞ്ഞത്. കൊല്ലത്തേക്ക് കൊണ്ട് പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചൊരു സംസാരം നടന്നതിന്റെ ഇടയിലാണ് അമ്മ മാധ്യമങ്ങളെ കണ്ടത്. എനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്, കോട്ടയം വരെ യാത്ര പറ്റില്ല, പിന്നെ അവൻ ജനിച്ചു വളർന്ന വീടാണ് ഇത് അവനെ ഇവിടെ കൊണ്ട് വരണം എന്നും അമ്മ പറയുകയുണ്ടായി.

വാശിയുടെ കാര്യമല്ല. കൊണ്ട് വന്നിട്ട് അവൻ പൊയ്‌ക്കോട്ടേ അവിടേക്ക് അവൻ പോയിട്ട് ആറോ ഏഴോ മാസമേ ആയിട്ടുള്ളൂ. അവൻ പഠിച്ചത് എല്ലാം കൊല്ലത്താണ് എന്നും അമ്മ പ്രതികരിച്ചിരുന്നു. തുടർന്ന് സുരേഷ് ഗോപി അടക്കമുള്ളവർ ഇടപെട്ടാണ് മൃതദേഹം കൊല്ലത്തേക്ക് എത്തിച്ചത്. രാത്രി ഏറെ വൈകിയിട്ടും താരത്തെ കാണാൻ ജനസാഗരം ആയിരുന്നു കൊല്ലത്ത്.

Noora T Noora T :