ദാരുണവും ലജ്ജാകരവുമാണ്, 3 ട്രെയ്‌നുകള്‍ എങ്ങനെ കൂട്ടിയിടിക്കും? ആരാണ് ഉത്തരം പറയേണ്ടത്? വിവേക് അഗ്നിഹോത്രി

ഇന്നലെ രാത്രി 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ കൂടുകയാണ്. രാജ്യത്തെ നടുക്കി കൊണ്ടുള്ള ട്രെയിൻ അപകടമാണ് നടന്നിരിക്കുന്നത്. ഇപ്പോഴും രക്ഷാപ്രവർത്തനം നടന്ന് കൊണ്ടിരിക്കുകയാണ്.

ഒഡിഷ ട്രെയ്ന്‍ അപകടം ലജ്ജാകരമാണെന്ന് സംവിധായകന്‍ ‘കാശ്മീര്‍ ഫയല്‍സ്’ വിവേക് അഗ്നിഹോത്രി പറയുന്നത്. മൂന്ന് ട്രെയ്‌നുകള്‍ എങ്ങനെ കൂട്ടിയിടിക്കാനാണ് എന്നാണ് വിവേക് അഗ്നിഹോത്രി ചോദിക്കുന്നത്. ഇതിന് ആരാണ് ഉത്തരം പറയേണ്ടത് എന്നും സംവിധായകന്‍ ചോദിക്കുന്നുണ്ട്.

”ദാരുണവും ലജ്ജാകരവുമാണ്. 3 ട്രെയ്‌നുകള്‍ എങ്ങനെ കൂട്ടിയിടിക്കും? ആരാണ് ഉത്തരം പറയേണ്ടത്? എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. ഓം ശാന്തി” എന്നാണ് സംവിധായകന്‍ ട്വീറ്റ് ചെയ്തത്. അതേസമയം, രാജ്യത്തെ നടുക്കിയ ട്രെയ്ന്‍ അപകടത്തിലെ രക്ഷാദൗത്യം പൂര്‍ത്തിയായി.

ബോഗികളില്‍ കുടുങ്ങിയവരെ പുറത്തെടുത്തു. ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയതായി റെയില്‍വേ അറിയിച്ചു. ദുരന്തത്തില്‍ 261 മരണമാണ് സ്ഥിരീകരിച്ചത്. പരുക്കുകളോടെ 650 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാലസോറിലെത്തും.

ദുരന്തസ്ഥലവും ആശുപത്രികളില്‍ ചികിത്സയിലുള്ളവരെയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. മരിച്ചവരുടെ കുടുംബത്തിനു 10 ലക്ഷം രൂപ റെയില്‍വേ നല്‍കും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം നടത്തി.

യോഗത്തില്‍ അമിത് ഷായും പങ്കെടുക്കുന്നുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ബാലസോറിലെത്തി. ട്രെയിന്‍ ദുരന്തം ഉന്നതതലസമിതി അന്വേഷിക്കുമെന്ന് റെയില്‍വേമന്ത്രി അറിയിച്ചു.

ഇന്നലെ വൈകീട്ട് 6.55 ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. നാലു ബോഗികൾ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകൾ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.

Noora T Noora T :