നടി ആശാലത കോവിഡ് ബാധിച്ച് അന്തരിച്ചു

മുതിര്‍ന്ന സിനിമാതാരവും മറാത്തി നാടകകലാകാരിയുമായിരുന്ന ആശാലത വാ​ബ്​ഗനോക്കര്‍ കോവിഡ് ചികിത്സയിലിരിക്കേ അന്തരിച്ചു.

79 വയസ്സായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയും പിന്നീട് കോവി‍ഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ഷൂട്ടിങില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദി, മറാത്തി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ ആശാലത വേഷമിട്ടുണ്ട്.

Noora T Noora T :