ആ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടെ പേര്; ലഹരിമരുന്നുകേസ ന്വേഷണം ദീപിക പദുകോണിലേക്ക്…

ലഹരിമരുന്ന് കേസില്‍ അന്വേഷണം പ്രമുഖരിലേക്കും.. നടി ദീപിക പദുക്കോണിലേക്കാണ് ഇപ്പോൾ കേസന്വേഷണം നീളുന്നത് ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. തുടര്‍ന്ന് ദീപികയേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

സുശാന്തിന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വാട്സാപ്പ് ചാറ്റുകളില്‍ ദീപകയുടെ പേരുണ്ടെന്നാണ് വിവരം. നേരത്തെ മുന്‍നിര നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു. മൂവര്‍ക്കും ഉടന്‍ സമന്‍സ് നല്‍കും.

Noora T Noora T :