ഐറിഷ് താരം റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു; റേ വിട പറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി

ഐറിഷ് താരം റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ വോള്‍സ്റ്റാഗ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ശ്രദ്ധ നേടിയ താരമാണ് റേ സ്റ്റീവന്‍സണ്‍. ‘ആര്‍ആര്‍ആര്‍’ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രദ്ധ നേടിയ നടൻ കൂടിയാണ്. ആര്‍ആര്‍ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നടന് ആദരാഞ്ജലി അര്‍പ്പിച്ചു. റേ വിട പറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി കുറിച്ചു

ഇറ്റലിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.

. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അഭിനയരംഗത്ത് സജീവമാണ് റേ സ്റ്റീവന്‍സണ്‍. 1998ല്‍ പുറത്തെത്തിയ ‘ദി തിയറി ഓഫ് ഫ്‌ലൈറ്റ്’ ആണ് ശ്രദ്ധ നേടിയ ആദ്യ ചിത്രം. പണിഷര്‍: വാര്‍ സോണിലെയും മാര്‍വെലിന്റെ തോര്‍ സിനിമകളിലെയും കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.

ആര്‍ആര്‍ആറിന് ശേഷം ‘ആക്‌സിഡന്റ് മാന്‍: ഹിറ്റ്മാന്‍സ് ഹോളിഡേ’ എന്ന ചിത്രത്തിലും അഭിനയിച്ചു. എച്ച്ബിഒയുടെയും ബിബിസിയുടെയും സിരീസ് ആയ റോമിന്റെ 22 എപ്പിസോഡുകളിലും റേ സ്റ്റീവന്‍സണിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

Noora T Noora T :