‘ദ കേരള സ്‌റ്റോറി’യുടെ സംവിധായകനും നായികയ്ക്കും അപകടം സംഭവിച്ചു

വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി’യുടെ സംവിധായകനും നായികയ്ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ട്. മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് സംവിധായകന്‍ സുദീപ്‌തോ സെന്നും നടി ആദാ ശര്‍മയും അപകടത്തില്‍ പെട്ടത്. കരിംനഗറില്‍ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു. ”ഇന്ന് കരിംനഗറില്‍ യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഞങ്ങളുടെ സിനിമയെ കുറിച്ച് സംസാരിക്കാനായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാനാണ് ഞങ്ങള്‍ സിനിമ ചെയ്തത്” എന്നാണ് സുദീപ്‌തോ സെന്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, കേരള സ്റ്റോറി ബോക്‌സോഫീസില്‍ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം വെറും 9 ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നത്. വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കും ഇടയിലാണ് ചിത്രത്തിന്റെ ഈ ഗംഭീര നേട്ടം. പ്രതിഷേധങ്ങള്‍ക്കിടയിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Noora T Noora T :