ഒരേമതില്‍ പങ്കിടുന്ന തിരുവനന്തപുരത്തെ പാളയും മസ്ജിദും ഗണപതിക്കോവിലും അറിയാമോ? എന്റെ കേരളാസ്‌റ്റോറി; റസൂല്‍ പൂക്കുട്ടി പറഞ്ഞത് കേട്ടോ?

സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ മെയ് അഞ്ചിനാണ് തിയേറ്ററിലെത്തിയത്. സിനിമയുടെ പ്രമേയത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തില്‍ നടന്നത്. നിരവധി പ്രമുഖരും ഇതിനെതിരെ പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഒരേമതില്‍ പങ്കിടുന്ന തിരുവനന്തപുരത്തെ പാളയും മസ്ജിദും ഗണപതിക്കോവിലും അറിയാമോ എന്നാണ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തത്. ‘മൈ കേരള സ്റ്റോറി’ എന്ന ഹാഷ് ടാഗിലായിരുന്നു ട്വീറ്റ്. നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്.

അതേസമയം വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തില്‍ കാര്യമായ പ്രതികരണമുണ്ടാക്കാന്‍ ആയിട്ടില്ല. എന്നാല്‍ ഉത്തരേന്ത്യയില്‍ ഭേദപ്പെട്ട കളക്ഷനുമുണ്ട്. 21 സ്ക്രീനുകളിലാണ് കേരളത്തിലെ റിലീസ്. പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ ഉള്‍പ്പെടെ ചിത്രത്തിന്‍റെ നേരത്തെ ചാര്‍ട്ട് ചെയ്തിരുന്ന കേരളത്തിലെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിരുന്നു.

Noora T Noora T :