ഇത് അവസാന വിഡിയോയാണ്, റിഷാനയെ ഇനി ആരും ജീവനോടെ കാണില്ല!! പ്രവീണിനെ എല്ലാവരും കൂടി കൊന്നു തിന്നില്ലേ; ആത്മഹത്യ ശ്രമത്തിന് മുൻപ് ആ വീഡിയോ!!

ബോഡി ബിൽഡിങ്ങിലൂടെ ട്രാൻസ് സമൂഹത്തിന്റെ അഭിമാനമായി മാറിയ വ്യക്തിത്വം ആയിരുന്നു പ്രവീൺ നാഥ്‌. പ്രവീണിന്റെ മരണം ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല.

പ്രവീൺ നാഥിന്റെ മരണത്തിന് പിന്നാലെ ഭാര്യ റിഷാന ഐഷു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു പാറ്റഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച റിഷാനയെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവീണിന്റെ മരണത്തിന് പിന്നാെല ലൈവ് വിഡിയോയുമായി റിഷാന രംഗത്തെത്തിയിരുന്നു. ഇത് അവസാന വിഡിയോ ആണെന്നും റിഷാനയെ ഇനി ആരും ജീവനോട കാണില്ലെന്നുാണ് റിഷാന വിഡിയോയിൽ വ്യക്തമാക്കിയത്. പ്രവീണിനെ എല്ലാവരും കൂടി കൊന്നു തിന്നില്ലേ എന്നും വിഡിയോയിൽ റിഷാന പറഞ്ഞിരുന്നു.

കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മുൻ മിസ് മലബാറാണ് റിഷാന ഐഷു. ഇവർ തമ്മിൽ വേർപിരിയുന്നു എന്ന രീതിയിൽ ദിവസങ്ങൾക്ക് മുമ്പ് ചില ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ സൈബർ ആക്രമണവും പ്രവീണ്‍ നേരിട്ടിരുന്നു. ഇത് പ്രവീണിനെ മാനസികമായി തളർത്തി. തങ്ങൾക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളെ നിഷേധിച്ച് പ്രവീണ്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. സൈബർ ആക്രമണത്തിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് നിഗമനം.

എന്നാൽ പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളി റിഷാന ഐഷുവിതിരെ ആരോപണവുമായി പ്രവീൺ നാഥിന്റെ കുടുംബം ഇപ്പോൾ രംഗത്ത് എത്തിയിരുന്നു. പ്രവീണിനെ റിഷാന ഐഷു പതിവായി മർദിച്ചിരുന്നുവെന്നും കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രവീൺ നാഥിന്റെ കുടുംബം ആരോപിക്കുന്നു. സോഷ്യൽ ബുള്ളിയിംങ്ങിന്‍റെ പേരിൽ അല്ല ആത്മഹത്യയെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Noora T Noora T :