ധീ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് കൊറിയോഗ്രാഫര്‍ ചൈതന്യ ആത്മഹത്യ ചെയ്ത നിലയില്‍. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചൈതന്യ ആത്മഹത്യ ചെയ്തത്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ചൈതന്യ ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ചൈതന്യ താമസിച്ചിരുന്നത്. തനിക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെന്നും, അതിനാല്‍ സാമ്പത്തിക ബാധ്യതകള്‍ തനിക്ക് ഭാരമാണെന്നും ചൈതന്യ വീഡിയോയില്‍ പറയുന്നുണ്ട്.
ചൈതന്യ വീഡിയോയില്‍ പറയുന്നത്:
എന്റെ അമ്മയും അച്ഛനും സഹോദരിയും എന്നെ ഒരു പ്രശ്നവും നേരിടാന്‍ അനുവദിക്കാതെ നന്നായി പരിപാലിച്ചു. എന്റെ എല്ലാ സുഹൃത്തുക്കളോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഞാന്‍ പലരെയും ബുദ്ധിമുട്ടിച്ചു, എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
പണത്തിന്റെ കാര്യങ്ങളില്‍ എനിക്ക് എന്റെ നന്മ നഷ്ടപ്പെട്ടു. വായ്പ എടുക്കുക മാത്രമല്ല, തിരിച്ചടയ്ക്കാനുള്ള കഴിവ് കൂടി ഒരാള്‍ക്ക് ഉണ്ടായിരിക്കണം. പക്ഷെ എനിക്കത് ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഞാന്‍ നെല്ലൂരിലാണ്, ഇത് എന്റെ അവസാന ദിവസമാണ്. വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എനിക്ക് താങ്ങാനാവുന്നില്ല….