മരണം ഉണ്ടാവുമ്പോൾ വരണമോയെന്ന് അവരവർ തീരുമാനിക്കേണ്ട കാര്യമാണ്. എല്ലാവരും വരണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല! മാമുക്കോയയുടെ മകൻ സ്വീകരിച്ച നിലപാടാണ് ശരി; ശിവൻകുട്ടി

മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് കഴിഞ്ഞദിവസം സംവിധായകൻ വി.എം വിനു പറഞ്ഞിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതോടൊപ്പം പ്രമുഖ രാഷ്ട്രീയക്കാരും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല എന്ന വിമർശനം ചെറിയ തോതിൽ ഉയർന്നിരുന്നു

ഇപ്പോഴിതാ മാമുക്കോയയുടെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും മന്ത്രി സംസാരിക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.

അതോടൊപ്പം മന്ത്രി വി.ശിവൻകുട്ടിയും അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരിക്കുകയാണ്.

തികഞ്ഞ മതേതരവാദിയായ നടനായിരുന്നു മാമുക്കോയയെന്ന് മന്ത്രി വി.ശിവൻകുട്ടി. മരണം ഉണ്ടാവുമ്പോൾ വരണമോയെന്ന് അവരവർ തീരുമാനിക്കേണ്ട കാര്യമാണ്. എല്ലാവരും വരണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല. ഇക്കാര്യത്തിൽ മാമുക്കോയയുടെ മകൻ സ്വീകരിച്ച നിലപാടാണ് ശരിയെന്നും ശിവൻകുട്ടി പറഞ്ഞു. മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

എന്നാൽ താരങ്ങൾ വരാത്തതിൽ പരാതിയില്ലെന്ന് മാമുക്കോയയുടെ മക്കൾ പറഞ്ഞു. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി പോകുന്നതിനോട് ഉപ്പാക്കും താല്പര്യമുണ്ടായിരുന്നില്ല. അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണെന്നും മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറും അബ്ദുല്‍ റഷീദും പറഞ്ഞു.

Noora T Noora T :