അദ്ദേഹത്തിന്റെ വാക്കുകള്‍ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നു, കാസര്‍കോടേക്ക് ജോലിക്ക് വരുന്ന ആളുകള്‍ പോലും ഇത് മോഹിച്ചാണ് വരുന്നതെന്നാണ് പറയുന്നത്; പ്രതികരിച്ച് നടൻ രാജേഷ് മാധവൻ

പല മലയാള സിനിമകളും കാസർകോട് കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്നത് മംഗലാപുരത്ത് നിന്ന് മയക്കുമരുന്നിന്റെ ലഭ്യതയുള്ളതുകൊണ്ടാണെന്ന നിർമ്മാതാവ് രഞ്ജിത്തിന്റെ പരാമർശം വിവാദത്തിൽ. നിരവധി പേരാണ് രഞ്ജിത്തിനെതിരെ രംഗത്ത് എത്തിയത്.

ഇപ്പോഴിതാ രഞ്ജിത്തിന്റെ പരാമർശത്തോട്
പ്രതികരിച്ച് നടൻ രാജേഷ് മാധവൻ. കാസർകോടുകാരെ അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് നിര്‍മ്മാതാവ് നടത്തിയതെന്നും സിനിമയിലേക്ക് വരുന്ന ആളുകള്‍ക്ക് ഡീമോട്ടിവേഷനാണുണ്ടാകുന്നതെന്നും നടൻ പ്രതികരിച്ചു.

നടന്റെ വാക്കുകളിലേക്ക്

ഏത് തരത്തില്‍ വായിച്ചാലും പ്രശ്‌നമുള്ള ഒരു പ്രസ്താവനയാണത്. ഈ കാലഘട്ടത്തില്‍ എന്തുകൊണ്ടാണ് കാസര്‍കോടന്‍ സിനിമകള്‍ ചര്‍ച്ചചെയ്യപ്പെടുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അത്തരം സാഹചര്യത്തിൽ അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നതെന്തിന്? അത് കാസര്‍കോടന്‍ സിനിമകളുടെ സ്വഭാവത്തെ വേറൊരു രീതിയിലേക്ക് മാറ്റിയാണ് ചെയ്യുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഭയങ്കരമായ മാനസിക പ്രശ്‌നങ്ങളാണുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ വീട്ടുകാര്‍ എന്താണ് ചിന്തിക്കുക.മാത്രമല്ല, ഇവിടെ നിന്നും ഇനി സിനിമയിലേക്ക് വരുന്നവർക്ക് അതൊരു ഡീമോട്ടിവേഷനാണ്. അതുപോലെ കാസര്‍കോടേക്ക് ജോലിക്ക് വരുന്ന ആളുകള്‍ പോലും ഇത് മോഹിച്ചാണ് വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറഞ്ഞിരിക്കുന്നത് പൊലീസുമൊക്കെയായി ബന്ധപ്പെട്ടുള്ള കാര്യമാണ്. അപ്പോൾ അതൊരു സാംസ്‌കാരിക പ്രശ്‌നം മാത്രമല്ല, ഇവിടെയുള്ള നിയമങ്ങളെയും ഗവണ്‍മെന്റിനെയുമൊക്കെയാണ് ആ പ്രസ്താവനയിലൂടെ അദ്ദേഹം വിമര്‍ശിച്ചത്. എന്തായാലും നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,

Noora T Noora T :