41 ദിവസം വ്രതമെടുത്ത് പാർവതി മല ചവിട്ടി, ദീപാരാധന തൊഴുത് പടിപൂജ തൊഴുതശേഷം താരദമ്പതികൾ നടത്തിയ വഴിപാട് ഇത്!

മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാർവതിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ഇരുവരും ഒന്നിച്ച് ശബരിയിലെത്തിയത്.

ശ്രീകോവിലിനു മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന ചിത്രമാണ് ജയറാം പങ്കുവച്ചത്. കറുത്ത വസ്ത്രം ധരിച്ചാണ് താരങ്ങളെത്തിയത്. ‘സ്വാമി ശരണം’ എന്ന അടികുറിപ്പ് എഴുതിയാണ് ജയറാം ചിത്രം ഷെയർ ചെയ്തത്.

ഇന്നലെ വൈകിട്ട് 5.30 ന് ജയറാമിനും മറ്റുചില അടുത്ത ബന്ധുക്കൾക്കൊപ്പവുമാണ് പാർവതി എത്തിയത്. 41 ദിവസം വ്രതമെടുത്താണ് പാർവതി മല ചവിട്ടിയത്. ദീപാരാധന തൊഴുത് പടിപൂജ തൊഴുതശേഷം പാർവതിയും ജയറാമും പുഷ്‌പാഭിഷേകം വഴിപാടായി നടത്തി. നെയ്യഭിഷേകം പോലെ തന്നെ അയ്യപ്പന് ഏറ്റവും ഇഷ്‌ടപ്പെട്ട വഴിപാടുകളിലൊന്നാണ് പുഷ്‌പാഭിഷേകം. തുടർന്ന് രാത്രി എട്ടരയോടെ ഇരുവരും മടങ്ങി.

അരളി, താമര, ജമന്തി, റോസ് തുടങ്ങി എട്ടിനം പുക്കളാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. ദീപാരാധന കഴിഞ്ഞ് ഏഴുമണിയോടെ പുഷ്പാഭിഷേകം തുടങ്ങും. അത്താഴപൂജയ്‌ക്ക് മുൻപ് അഭിഷേകം. അവസാനിക്കും. അയ്യന് പൂക്കൾ അർപ്പിക്കുന്നതിലൂടെ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.12500 രൂപയാണ് വഴിപാട് നിരക്ക്. ജയറാം പതിവായി ശബരിമലയിൽ എത്താറുണ്ടെങ്കിലും പാർവതി ആദ്യമായാണ് ശബരിമല സന്നിധാനത്ത് എത്തുന്നത്. തമിഴ് നടൻ യോഗി ബാബുവും നടിയും നിർമ്മാതാവുമായ മേനക സുരേഷും വിഷു ദിനത്തിൽ ശബരിമലയിൽ ദർശനം നടത്തിയിരുന്നു.

1992-ലാണ് ജയറാമും പാർവതിയും വിവാഹിതരാകുന്നത്. വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.ഇടയ്‌ക്ക് നൃത്തത്തിലേക്ക് തിരച്ചെത്തിയെങ്കിലും പാർവതിയെ പിന്നീട് വെള്ളിത്തിരയിൽ കണ്ടില്ല. ഏപ്രിൽ ഏഴിനായിരുന്നു പാർവതിയുടെ പിറന്നാൾ. പിറന്നാൾ ദിനം ജയറാം, കാളിദാസൻ, കാളിദാസന്റെ കാമുകി തരുണി എന്നിവർ പാർവതിക്ക് സമൂഹമാധ്യാമങ്ങളിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു.

Noora T Noora T :