ഭഗവതിയുടെ വേഷം ചെയ്യാന്‍ മലയാളത്തിലെ നടിമാരെ സമീപിച്ചു… എന്നാല്‍ ആരും അഭിനയിക്കാന്‍ തയാറായില്ല; ഈസ്റ്റ് കോസ്റ്റ് വിജയന്‍

‘കള്ളനും ഭഗവതിയും’ ചിത്രത്തില്‍ അഭിനയിക്കാന്‍ മലയാളത്തിലെ മിക്ക നടികളും വിസമ്മതിച്ചുവെന്ന് സംവിധായകനും നിര്‍മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന്‍. കള്ളനും ഭഗവതിയും ചിത്രത്തില്‍ നായകനായി വിഷ്ണു ഉണ്ണികൃഷ്ണനെ നിശ്ചയിച്ചപ്പോള്‍ ഭഗവതിയുടെ വേഷം ചെയ്യാന്‍ മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായി നടിമാരെ സമീപിച്ചു. എന്നാല്‍ ആരും അഭിനയിക്കാന്‍ തയാറായില്ല.

മലയാളത്തിലുള്ള ഒട്ടും പ്രശസ്തരായ ചില ആള്‍ക്കാരോട് ചോദിച്ചിട്ട് പോലും അവര്‍ പ്രതികരിക്കാന്‍ തയാറായില്ല. മോക്ഷ ഇങ്ങനൊരു കഥാപാത്രം അവതരിപ്പിക്കാന്‍ വേണ്ടി ദൈവീകമായി വന്ന ഒരാളായിട്ടാണ് എനിക്ക് തോന്നുന്നത് എന്നാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ പ്രസ് മീറ്റില്‍ പറഞ്ഞത്.

ആത്മഹത്യ ചെയ്യാനുറച്ച കള്ളന്‍ മാത്തപ്പന്റെ ജീവിതത്തില്‍ അവിചാരിതമായി ഭഗവതി എത്തുന്നതാണ് ചിത്രത്തിന്റെ കഥ.

ചിത്രത്തിന്‍റെ സംവിധാനത്തിനൊപ്പം സഹരചനയും നിര്‍മ്മാണവും വിതരണവുമൊക്കെ ഈസ്റ്റ് കോസ്റ്റ് വിജയനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രവുമാണ് കള്ളനും ഭ​ഗവതിയും. കള്ളന്‍ മാത്തപ്പനായി വിഷ്ണു ഉണ്ണികൃഷ്ണന്‍ എത്തുമ്പോള്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന ദേവിയായി എത്തിയിരിക്കുന്നത് ബം​ഗാളി താരം മോക്ഷയാണ്. അനുശ്രീയാണ് നായിക. ലളിതമായി പറഞ്ഞുപോകുന്ന അസാധാരണമായ കഥയാണ് കള്ളനും ഭ​ഗവതിയും എന്ന ചിത്രത്തിന്‍റേത്. ജോണി ആന്റണി ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത്.

Noora T Noora T :