കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് നടൻ ബാല ചികിത്സ തേടിയത്. നടന്റെ അവസ്ഥ ഗുരുതരമാണെന്ന തരത്തിലായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ സംസാരിക്കുന്നതിനോ മറ്റും പ്രശ്നങ്ങൾ ഇല്ലെന്നും പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ബാലയെ ആശുപത്രിയിൽ സന്ദർശിച്ച ഉണ്ണി മുകുന്ദൻ അടക്കമുള്ള സുഹൃത്തുക്കൾ പറഞ്ഞതിന് പിന്നാലെ മലയാളികൾക്ക് ആശ്വാസമായി. ബാല തിരികെ സുഖം പ്രാപിച്ച് വന്ന് പഴയത് പോലെ അഭിമുഖങ്ങളിലും സോഷ്യൽമീഡിയയിൽ നിറയുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്
ഇപ്പോഴിതാ ബാലയുടെ സുഹൃത്ത് നടൻ ടിനി ടോം പങ്കിട്ട വാക്കുകൾ ആണ് ശ്രദ്ധേയം ആകുന്നത്.