പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി കാശുണ്ടാക്കുന്നു, മാലിന്യ പ്രശ്‌നം നീറിപ്പുകയാന്‍ കാരണം സര്‍ക്കാറന്റെ അഴിമതി; ശ്രീനിവാസന്‍

ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് തീപിടിത്തത്തെ സംബന്ധിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് ശ്രീനിവാസന്‍.

കൊച്ചിയില്‍ മാലിന്യ പ്രശ്‌നം ഇങ്ങനെ നീറിപ്പുകയാന്‍ കാരണം സര്‍ക്കാറന്റെ അഴിമതിയാണ്. പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി കാശുണ്ടാക്കുകയാണ് എന്നാണ് ശ്രീനിവാസന്‍ പ്രതികരിക്കുന്നത്.

”മാലിന്യ പ്രശ്‌നം നീറിപ്പുകയാന്‍ കാരണം അഴിമതിയെന്ന് ശ്രീനിവാസന്‍. പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി കാശുണ്ടാക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍ നഗരസഭയെ സമീപിച്ചിരുന്നു. ‘മാലിന്യം സംസ്‌കരിക്കാം, ബൈ പ്രോഡക്ട് മാത്രം തിരിച്ചു മതി’ എന്ന് പറഞ്ഞു.
പക്ഷെ നഗരസഭ സമ്മതിച്ചില്ല. ഇതിന് പിന്നില്‍ അഴിമതിയാണെന്ന് വ്യക്തമാണ്” എന്നാണ് ഒരു പ്രമുഖ ന്യൂസ് ചാനലിനോട് അദ്ദേഹം പ്രതികരിച്ചത്

ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർക്ക് കൃത്യമായ ചികിത്സ നൽകും. കൂടുതൽ ആളുകളും ഡിസ്ചാർജ് ആയി. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും കൊച്ചിയിലെത്തുന്നവർക്ക് മാസ്ക് ധരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

അർബർ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും. പൾമനറി ഫംഗ്ഷൻ പരിശോധന നടത്തും. ചൊച്ചാഴ്ച മുതൽ ആരോഗ്യ സർവ്വെ നടത്തുമെന്നും മന്ത്രി അറിയിച്ചു. കേരളം ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Noora T Noora T :