എനിക്ക് ശ്വസിക്കാനാവുന്നില്ല; ഫേസ്ബുക്ക് പേജില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി നടൻ വിനയ് ഫോർട്ട്

ബ്രഹ്‍മപുരം തീപിടിത്തത്തില്‍ കൊച്ചി വീർപ്മുട്ടുന്ന വിഷയം സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ എല്ലാവരും ചർച്ച ചെയുന്നുണ്ട്. ഇപ്പോഴിതാ ചലച്ചിത്ര താരങ്ങളും വിഷയത്തില്‍ തങ്ങളുടെ അഭിപ്രായവും പ്രതിഷേധവുമൊക്കെ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജില്‍ തന്‍റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്

‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്ന് എഴുതിയിരിക്കുന്ന മാസ്ക് ധരിച്ചിരിക്കുന്ന മുഖത്തിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ഇട്ടുകൊണ്ടാണ് നടൻ പ്രതികരിച്ചത്.

കനത്ത തോതിലുള്ള വായു മലിനീകരണം നടന്ന സാഹചര്യത്തില്‍ കരുതിയിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു.

അതേസമയം, ബ്രഹ്മപുരം തീപിടുത്തത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുക. തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. ബ്രഹ്മപുരം പ്രശ്നപരിഹാരത്തിന് പുതിയ കർമ്മപദ്ധതി ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Noora T Noora T :