ടെലിവിഷൻ പ്രേക്ഷകർക്ക് ഉല്ലാസ് പന്തളത്തെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. വളരെ താഴ്ന്ന നിലയിൽ നിന്ന് കഷ്ടപ്പെട്ട് ഉയർന്നുവന്ന കോമഡി താരമാണ് നടൻ ഉല്ലാസ് പന്തളം. അപ്രതീക്ഷിതമായാണ് ഉല്ലാസിന്റെ ജീവിതത്തില്‍ ഒരു ദുരന്തം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 20 നാണ് ഉല്ലാസിന്റെ ഭാര്യ ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശയുടെ മരണത്തിന് ശേഷം ആകെ തകര്‍ന്ന ഉല്ലാസ് ഇപ്പോള്‍ തിരിച്ചുവരവിന്റെ വഴിയിലാണ്. ഇപ്പോഴിതാ ഭാര്യയുടെ മരണത്തിന് ശേഷം ആദ്യമായി ഒരു അഭിമുഖം നൽകുകയാണ് ഉല്ലാസ് പന്തളം