ഏറെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾപുറത്തുവരുന്നത്. സിനിമ ടെലിവിഷൻ താരം നടി സുബി സുരേഷ് അന്തരിച്ചു. കരൾ സംബദ്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. 41 വയസ്സായിരുന്നു. 15 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബി സുരേഷിന്റെ മരണവാർത്തയുടെ ഞെട്ടലിലാണ് മലയാളികൾ.
മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര്‍ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി.
പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്. സുബിയുടെ രസകരമായ ചോദ്യങ്ങളും തമാശകളും കൊണ്ടു തന്നെ പിരപാടിയ്ക്ക് വന്‍ ജനശ്രദ്ധയാണ് ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്കും ഏറെ ഇഷ്ടമാണ് സുബിയെ. കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. തുടര്‍ന്നങ്ങോട്ട് മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സുബിയ്ക്ക് ലഭിച്ചു.