സർക്കാർ വാഹനത്തിലായിരുന്നു ഇരുവരും എത്തിയത്, തട്ടുകയടിയിലേക്ക് പോയപ്പോൾ ‘നീ ഞങ്ങളുടെ ദിലീപേട്ടന് പണികൊടുക്കും അല്ലേടാ എന്ന് ആക്രോശിച്ച് ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു; അന്ന് സംഭവിച്ചത്

വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കുമ്പോഴും നടി ആക്രമിക്കപ്പെട്ട കേസിൽ തൻറെ അവസാന ശ്വാസം വരെ പോരാടുമെന്ന് ബാലചന്ദ്രകുമാർ പറയുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കാര്യമായത്.

ഇതോടെ ബാലചന്ദ്രകുമാറിനെതിരെ തലങ്ങും വിലങ്ങും ദിലീപ് അനുകൂലികളിൽ നിന്നും സൈബർ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ സൈബർ ആക്രമണങ്ങൾ മാത്രമല്ല നേരിട്ടും കൈയ്യേറ്റം ഉണ്ടായിരുന്നുവെന്നും ഇത് സംബന്ധിച്ച പരാതിയിൽ ഇതുവരെ നടപടി ഉണ്ടായില്ലെന്നും ബാലചന്ദ്രകുമാർ പറയുന്നു

വീഡിയോ കാണാം

Noora T Noora T :