അമൃത സുരേഷിന് പിന്നാലെ ഗോപി സുന്ദറിറിനും യുഎഇ ഗോള്‍ഡന്‍ വിസ

അമൃത സുരേഷിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിറിനും യുഎഇ ഗോള്‍ഡന്‍ വിസ. അമൃത സുരേഷിനൊപ്പം എത്തിയാണ് ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് ഗോപി സുന്ദര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.

നേരത്തെ മലയാളത്തിലുള്‍പ്പെടെ സംഗീത മേഖലയില്‍ നിരവധി ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇ.സി.എച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Noora T Noora T :