ഐതിഹ്യ വിരുദ്ധം, മാളികപ്പുറം വ്യക്തമായ അജണ്ടയുടെ ഭാഗമായി പുറത്ത് വന്ന സിനിമയാണ്; ചിത്രത്തിനെതിരെ വ്യാജപ്രചാരണങ്ങളുമായി ഇടത് സിനിമാ ഗ്രൂപ്പുകൾ വീണ്ടും രംഗത്ത്

സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നാവുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയത്.

മാളികപ്പുറം സിനിമ വൻ വിജയമായി മാറുമ്പോൾ സിനിമയ്‌ക്കെതിരെ വ്യാജപ്രചാരണങ്ങളുമായി ഇടത് സിനിമാ ഗ്രൂപ്പുകൾ വീണ്ടും എത്തുകയാണ്. മൂവീ സ്ട്രീറ്റെന്ന ഗ്രൂപ്പിലാണ് സിനിമയ്‌ക്കെതിരായ പ്രചാരണങ്ങൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചയും ഗ്രൂപ്പില്‍ നടക്കുന്നുമുണ്ട്.

മാളികപ്പുറം എന്ന സിനിമ പറഞ്ഞു വെയ്‌ക്കുന്നത് യഥാർത്ഥത്തിൽ ഐതിഹ്യ വിരുദ്ധം അല്ലേയെന്ന കുറിപ്പാണ് ഗ്രൂപ്പ് വഴി പ്രചരിക്കുന്നത്. മാളികപ്പുറം സിനിമ പറഞ്ഞു വെയ്‌ക്കുന്നത് അയ്യപ്പന് ഇഷ്ടമുള്ളവരെ അയ്യപ്പൻ കാണാൻ അനുവദിക്കും, അല്ലാത്തവരെ അനുവദിക്കില്ല എന്നൊക്കെ ആണല്ലോ.

‘ യുവതികൾ (10-50 എന്നാ concept) ശബരിമലയിൽ കയറിക്കൂടാ എന്നാണല്ലോ വിശ്വാസികൾ എന്ന് വാദിക്കുന്നവർ പറയുന്നത്..യഥാർത്ഥത്തിൽ മാളികപ്പുറം എന്ന പ്രതിഷ്ഠ തന്നെ ഒരു യുവതി അല്ലേ.അയ്യപ്പൻ പോലും ഒരു യുവതിയെ സന്നിധാനത്ത് കുടിയിരുത്തിയപ്പോൾ എങ്ങനെയാണു അയ്യപ്പൻ യുവതികളെ കാണാൻ വരാൻ പാടില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞു വെയ്‌ക്കുന്നത്‘ തുടങ്ങി മാളികപ്പുറം സിനിമ കല്ലുവെന്ന കഥാപാത്രത്തിലൂടെ പറയുന്നത് ഐതിഹ്യവിരുദ്ധമാണെന്നും ഗ്രൂപ്പിലെ പോസ്റ്റിൽ പറയുന്നു. മാത്രമല്ല ഇതൊരു വ്യക്തമായ അജണ്ടയുടെ ഭാഗമായി പുറത്ത് വന്ന സിനിമയാണെന്നും ഈ ഗ്രൂപ്പ് പ്രചരിപ്പിക്കുന്നുണ്ട് .

അതേസമയം കുറിപ്പ് മുന്നോട്ട് വെക്കുന്ന ആശയത്തെ എതിർത്തുകൊണ്ട് നിരവധിയാളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ‘മാളികപ്പുറം സിനിമയുടെ തുടക്കത്തിൽ ആരാണ് മാളികപ്പുറം എന്ന കഥ പറയുന്നുണ്ട്. ഹിന്ദു ക്ഷേത്രങ്ങളിലെ മൂർത്തികൾക്ക് വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും ഉണ്ട്. അയ്യപ്പക്ഷേത്രങ്ങൾ പോവാൻ ആണേൽ വേറെയും ഉണ്ടല്ലോ.’ എന്നാണ് ചിലർ നൽകുന്ന മറുപടി .

വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിനു പുറത്ത് ബെംഗളൂർ, മുംബൈ, ഡൽഹി എന്നിവടങ്ങളിലും ഹൗസ്ഫുൾ ഷോയാണ് നടക്കുന്നത്.

Noora T Noora T :