കുട്ടികളുള്ള ദമ്പതികൾക്ക് ഇനി പേടിവേണ്ട, തിയേറ്ററിനുള്ളിൽ ആ സൗകര്യം, പ്രശ്നങ്ങൾക്ക് പരിഹാരവുമായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ

സിനിമയ്‌ക്കിടെ കുഞ്ഞ് കരഞ്ഞ് ബുദ്ധിമുട്ടിലാകുന്ന മാതാപിതാക്കൾ തിയേറ്ററുകളിലെ സ്ഥിരം കാഴ്ചയാണ്. പലപ്പോഴും കുഞ്ഞുമായി അച്ഛനോ അമ്മയോ തിയേറ്ററിനുള്ളിൽ നിന്ന് പുറത്ത് പോകുന്നതിലാകും ഇത് അവസാനിക്കുക. ചെറിയ കുഞ്ഞുമായി തീയേറ്ററിൽ പോകുമ്പോൾ രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ. അതും ഇവിടെ തലസ്ഥാന നഗരിയിൽ

തിരുവനന്തപുരം കൈരളി തിയേറ്റർ കോംപ്ലക്സിലാണ് ‘ക്രൈയിങ് റൂം’ എന്ന പേരിൽ പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നത്. സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങൾ കരഞ്ഞാൽ തിയേറ്റർ വിടുന്നതിന് പകരം ഇനി മുതൽ ഈ മുറി പ്രയോജനപ്പെടുത്താം.

‘ക്രൈയിങ് റൂം’ നെ കുറിച്ച് ചലച്ചിത്ര വികസ അക്കാദമി എം ഡിയുമായ മായ മെട്രോമാറ്റിനിയോട് പ്രതികരിക്കുന്നു

Noora T Noora T :