അഞ്ച് വര്‍ഷത്തെ ജീവിതത്തില്‍‌ ഞാന്‍ പലപ്പോഴായി നേരിട്ടിട്ടുള്ള കാര്യമാണ് സൈബര്‍ അതിക്രമം, തെറ്റ് ചെയ്തവരാണ് മറഞ്ഞിരിക്കേണ്ടത്, അത് പറയാന്‍ എനിക്ക് പറ്റും.. പക്ഷേ എല്ലാവരുടെയും മാനസികാവസ്ഥ എന്താണ് എന്ന് പറയാന്‍ പറ്റില്ല; അതിജീവിത

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങള്‍ ആദ്യം പിടിയിലായ കേസില്‍ മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്. അതേ വര്‍ഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി.

ഇപ്പോഴിതാ കഴിഞ്ഞ അഞ്ച് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് നടി അക്രമിക്കപ്പെട്ട കേസിലെ അതിജീവിത. സിനിമയില്‍ കണ്ടുള്ള പരിചയം മാത്രം വച്ച് വ്യാജ അക്കൌണ്ടുകളില്‍ നിന്ന് ചിലര്‍ മനസില്‍ തോന്നുന്നത് എഴുതുകയാണെന്നും എല്ലാവരെയും തിരുത്താനാവില്ലെന്നും നടി പറയുന്നു. ഒരു പ്രമുഖ ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ

“ഇവര്‍ക്ക് നമ്മളെ അറിയുക പോലുമില്ല. അഥവാ സ്ക്രീനില്‍ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂ. അങ്ങനെയുള്ള പരിചയം വച്ചിട്ടാണ് നമ്മളെ വിധിയെഴുതി ഒരു കമന്‍റ് ഇവര്‍ ഇടുന്നത്. ഇവര്‍ക്ക് നമ്മള്‍ ആരാണെന്ന് അറിയില്ല, എന്താണെന്ന് അറിയില്ല, നമ്മള്‍ നടത്തുന്ന യാത്രയെക്കുറിച്ച് അറിയില്ല. മറഞ്ഞു നിന്ന് എന്തുവേണമെങ്കിലും എഴുതുക എന്നത് വളരെ എളുപ്പമാണ്. മിക്കവാറും വ്യാജ അക്കൌണ്ടുകളിലൂടെയായിരിക്കും ഇത്. എന്താണ് ആളുകള്‍ ഇത്രയും നെഗറ്റീവ് ആവുന്നതെന്ന് ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. പിന്നെ, ഇത് ആരാണെന്ന് കണ്ടുപിടിച്ച് ഇവരെ നന്നാക്കാനൊന്നും നമുക്ക് പറ്റില്ലല്ലോ. അവര്‍ക്ക് അതില്‍ നിന്നും ഒരു സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെ എന്ന് വിചാരിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ജീവിതത്തില്‍‌ ഞാന്‍ പലപ്പോഴായി നേരിട്ടിട്ടുള്ള കാര്യമാണ് ഈ സൈബര്‍ അതിക്രമം. ഇടയ്ക്കിടെ അത് ഉണ്ടാവാറുണ്ട്”, അതിജീവിത പറയുന്നു.

“തെറ്റ് ചെയ്തവരാണ് മറഞ്ഞിരിക്കേണ്ടത്. അത് പറയാന്‍ എനിക്ക് പറ്റും. പക്ഷേ എല്ലാവരുടെയും മാനസികാവസ്ഥ എന്താണ് എന്ന് പറയാന്‍ പറ്റില്ല. ഒരാള്‍ ഇങ്ങനെ പറഞ്ഞു എന്നുള്ളതിനാല്‍ എല്ലാവരും പെട്ടെന്ന് മാറി ചിന്തിക്കണം എന്നുമില്ല. ഓരോരുത്തരുടെ ഓരോ മാനസികാവസ്ഥയാണ്. ഈ സൈബര്‍ അതിക്രമങ്ങള്‍ ചിലരെക്കൊണ്ട് നേരിടാന്‍ പറ്റുന്നു. ചിലര്‍ അതു കണ്ട് മിണ്ടാതെ ഇരിക്കുന്നു”, അതിജീവിത പറഞ്ഞവസാനിപ്പിക്കുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയാണ് ആദ്യം വിസ്തരിക്കുക. രഹസ്യ വിചാരണ ആയത് കൊണ്ട് തന്നെ സാക്ഷി വിസ്താരം അടക്കമുള്ളവയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. അധിക കുറ്റപത്രത്തില്‍ 39 സാക്ഷികളാണ് ഉള്ളത്. ഇതില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യറും ഉള്‍പ്പെടുന്നു.

എന്നാല്‍ മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മഞ്ജുവിനെ കൂടാതെ കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായ സാഗര്‍ വിന്‍സെന്റ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സണ്‍ എന്നിവരെ വിസ്തരികുന്നതിനെതിരെയാണ്

Noora T Noora T :