തന്റെ കരിയർ നശിപ്പിക്കാൻ വേണ്ടി ശ്രമിച്ചു; ജാക്വലിൻ ഫെർണാണ്ടസിനെതിരെ നോറ ഫത്തേഹി മാനനഷ്ടക്കേസ് ഫയൽ ചെയ്തു

നടി ജാക്വലിൻ ഫെർണാണ്ടസിനെതിരെ നോറ ഫത്തേഹി കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. “ദുരുദ്ദേശ്യപരമായ കാരണങ്ങള്‍ നിരത്തി” തനിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും തന്റെ കരിയർ നശിപ്പിക്കാൻ വേണ്ടി ശ്രമിച്ചുവെന്നുമാണ് ഹര്‍ജിയില്‍ ജാക്വലിൻ ഫെർണാണ്ടസിനെതിരെ നോറ ആരോപിക്കുന്നത്.

ജാക്വലിൻ ഫെർണാണ്ടസ് ക്രിമിനൽ രീതിയിൽ അപകീർത്തിപ്പെടുത്താന്‍ ശ്രമിച്ചു. സ്വന്തം താൽപ്പര്യങ്ങൾക്കായി ജാക്വലിൻ നോറയുടെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു. സമാന രീതിയിലുള്ള പാശ്ചത്തലത്തില്‍ നിന്നും വന്നവരാണ് രണ്ടുപേരും അതിനാല്‍ തന്നെ ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

തന്റെ സാമ്പത്തികവും സാമൂഹികവും വ്യക്തിപരവുമായ തകർച്ച ഉറപ്പാക്കാൻ ജാക്വലിൻ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് നോറ ആരോപിച്ചു. ജാക്വലിൻ തനിക്കൊരു ബന്ധവും ഇല്ലാത്ത അവരുടെ ക്രിമിനൽ നടപടികളിലേക്ക് തന്‍റെ പേര് വലിച്ചഴയ്ക്കുന്നുവെന്നും. അതുവഴി അവരുടെ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുവെന്നും പരാതി പറയുന്നതായി വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ് പറയുന്നു.

“ജാക്വലിൻ ഫെർണാണ്ടസ് ഒരു അഭിനേത്രിയാണ് കൂടാതെ ചലച്ചിത്രമേഖലയിൽ സുപരിചിതയാണ്. സുകേഷ് ചന്ദ്രശേഖറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലും അവരെ പ്രതിയാക്കിയിട്ടുണ്ട്. ദുരുദ്ദേശ്യപരമായ ചില കാരണങ്ങളാൽ പരാതിക്കാരിയെ ക്രിമിനൽ രീതിയിൽ അപകീർത്തിപ്പെടുത്താൻ ജാക്വലിൻ ശ്രമിക്കുന്നു”. നോറ ഫത്തേഹി തന്റെ അഭിഭാഷകൻ വിക്രം ചൗഹാൻ മുഖേന നൽകിയ പരാതിയിൽ പറയുന്നു.

ഒരു നടിയായിരുന്നിട്ടും ജാക്വലിൻ തനിക്കെതിരെ തെറ്റായ പ്രസ്താവന നടത്തിയെന്നും ഫത്തേഹി ആരോപിച്ചു. “ഞങ്ങള്‍ ഒരേ രംഗത്ത് ആയതിനാൽ ജാക്വലിൻ ഫെർണാണ്ടസ് എന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു. ഏതൊരു കലാകാരന്റെയും ബിസിനസും അവരുടെ കരിയറും അവരുടെ പ്രശസ്തിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവൾക്ക് പൂർണ്ണമായി അറിയാം. ഈ പ്രശസ്തി തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് അവര്‍ ശ്രമം നടത്തിയത്. അത്തരം ആക്ഷേപം പരാതിക്കാരന്റെ പ്രശസ്തിക്ക് ഹാനികരമാകുമെന്ന് അവര്‍ക്ക് അറിയാം” നോറയുടെ ഹര്‍ജിയില്‍ പറയുന്നു.

ജാക്വലിൻ ഫെർണാണ്ടസിനെ ഉദ്ധരിച്ച് ചില മാധ്യമ സ്ഥാപനങ്ങളും തനിക്കെതിരെ വാര്‍ത്ത നല്‍കിയെന്ന് നോറ ആരോപിക്കുന്നു. ഈ ഹര്‍ജിയില്‍ ഡിസംബർ 19 ന് അടുത്ത വാദം കേൾക്കാൻ കോടതി മാറ്റി. സുകേഷ് ചന്ദ്രശേഖറിന്റെ 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിസംബർ രണ്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോറ ഫത്തേഹിയെ ചോദ്യം ചെയ്തിരുന്നു.

കേസിൽ സാക്ഷികളായി ജാക്വലിൻ ഫെർണാണ്ടസിന്‍റെും നോറ ഫത്തേഹിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.ജാക്വലിൻ ഫെർണാണ്ടസിന്റെ 7.2 കോടി രൂപയുടെ സ്ഥിരനിക്ഷേപങ്ങൾ ഇഡി കണ്ടുകെട്ടിയിരുന്നു, ഈ സമ്മാനങ്ങളും സ്വത്തുക്കളും നടിക്ക് ലഭിച്ചത് സുകേഷിന്‍റെ കുറ്റകൃത്യങ്ങളുടെ വരുമാനമാണെന്നാണ് ഇഡി പറയുന്നു. ഫെബ്രുവരിയിൽ, ചന്ദ്രശേഖറിനെ ബോളിവുഡ് നടിമാർക്ക് പരിചയപ്പെടുത്തിയ സഹായി പിങ്കി ഇറാനിക്കെതിരെ ഇഡി കേസിലെ അനുബന്ധ കുറ്റപത്രം നല്‍കിയിരുന്നു.

Noora T Noora T :