അതൊന്നും ദിലീപിന്റേതല്ല! കലൂരിലെ കോടതി വളപ്പിലെ ആ കാഴ്ച ഞെട്ടിക്കുന്നു! നടിയെ ആക്രമിച്ച രാത്രി നടന്നത് ഇതാണ്

കേരളമനസാക്ഷിയെ ഞെട്ടിച്ച നടിയെ അക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ആറ് വർഷത്തോട് അടുക്കുകയാണ്. 2017 ഫെബ്രുവരി 17നാണ് എറണാകുളം അങ്കമാലിക്ക് അടുത്ത് വച്ച് യുവനടിക്കു നേരെ ആക്രമണം നടന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന നടിയുടെ കാർ തടഞ്ഞു നിർത്തി അക്രമികൾ നടിയെ തട്ടിക്കൊണ്ടുപോയി. ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് അതിക്രൂരമായി ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചു. കേസിൽ ദിവസങ്ങൾക്കകം തന്നെ പ്രതി പൾസർ സുനിയെ പൊലീസ് പിടികൂടി. എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്ന് സുനി വെളിപ്പെടുത്തിയില്ല.

പക്ഷേ പൾസർ സുനി ജയിലിൽ നിന്ന് ദിലീപുമായി ബന്ധപ്പെടാൻ ശ്രമിച്ചത് അന്വേഷണത്തിൽ വഴിത്തിരിവായി. 2017 ജൂലൈ 10ന് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം ദിലീപിന് ജാമ്യം. പിന്നിട് കേസിൽ അതിനാടകീയ മായ സംഭവ വികാസങ്ങളാണ് നടന്നത്. അതിജീവിതയുടെ നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്

ദിലീപ് എട്ടാം പ്രതിയായ കേസിൽ മറ്റുചല കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേസിൽ പ്രതികളിൽ നിന്ന് പോലീസ് നാല് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിലൊന്നും ദിലീപിന്റേതല്ല. എന്നാൽ ഈ വാഹനങ്ങൾ കലൂരിലെ കോടതി വളപ്പിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, നടി ആക്രമിക്കപ്പെട്ട വാഹനം ഉടമയ്ക്ക് തിരിച്ചുകിട്ടുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട കേസിൽ അഞ്ച് വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. രണ്ട് ബൈക്കുകളും കാറും, ടെമ്പോ ട്രാവലറും മറ്റൊരു വാഹനവും. നടി സഞ്ചരിച്ചിരുന്ന വാഹനം ഉടമയ്ക്ക് തിരിച്ചുനൽകി. എന്നാൽ മറ്റു നാലു വാഹനങ്ങൾ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. എല്ലാം കലൂരിലെ പ്രത്യേക കോടതി വളപ്പിൽ തുരുമ്പെടുക്കുകയാണ്.

2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു നടി. ഇവരുടെ വാഹനത്തിന് പിന്നാലെ പ്രതികൾ വന്നിരുന്നു. ടെമ്പോ ട്രാവലറിലാണ് പ്രതികൾ വന്നത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ വാഹനത്തിലേക്ക് നടിയെ പിടിച്ചുകയറ്റാനായിരുന്നു പ്രതികളുടെ പദ്ധതി.

ടെമ്പോ ട്രാവലർ നടിയുടെ വാഹനത്തിൽ ഇടിപ്പിച്ച ശേഷം പരിഭ്രാന്തി സൃഷ്ടിച്ച് നടിയെ വാഹനത്തിൽ കയറ്റി കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാൽ ഈ ട്രാവലറിന്റെ ടയർ പഞ്ചറായി. ഇതോടെയാണ് പ്രതികൾ നടി സഞ്ചരിച്ചിരുന്ന വാഹനത്തിൽ വച്ച് തന്നെ ആക്രമിക്കാൻ തീരുമാനിച്ചത്. ശേഷം ഇക്കാര്യം നടക്കുകയും ചെയ്തു. ആക്രമണ ശേഷം പ്രതികൾ അതിവേഗം രക്ഷപ്പെടുകയായിരുന്നു.

കെഎൽ 60 ഓ 9338 എന്ന ടെമ്പോ ട്രാവലറിലാണ് പ്രതികൾ എത്തിയതെന്ന് പോലീസ് പറയുന്നു. ഈ ട്രാവലർ ഉപയോഗിച്ച് നടിയുടെ കാറിനെ ഇടിപ്പിച്ചു. അതിനിടെയാണ് പഞ്ചറായത്. തുടർന്ന് നടിയെ കാറിൽ കയറി ആക്രമിച്ചു. ശേഷം മിൽക്ക് ഓൺ ടൈം എന്നെഴുതിയ ഏയ്‌സ് വാഹനത്തിലാണ് പ്രതികൾ രക്ഷപ്പെട്ടത്. ഈ വാഹനവും കോടതി വളപ്പിൽ തുരുമ്പെടുക്കുകയാണ്.

ടെമ്പോ ട്രാവലറിനും ഏയ്‌സിനും പുറമെ രണ്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറും കൂട്ടുപ്രതി വിജേഷും കോയമ്പത്തൂരിലേക്കാണ് ആദ്യം രക്ഷപ്പെട്ടത്. ഈ യാത്ര ഒരു ബൈക്കിലായിരുന്നു. ശേഷം മറ്റൊരു ബൈക്ക് മോഷ്ടിച്ചാണ് തിരിച്ചുവന്നത്. ഈ രണ്ടു ബൈക്കുകളും പോലീസ് പിടിച്ചിരുന്നു. ഇവയും കോടതി വളപ്പിൽ കേടുവരികയാണ്.

കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് ഉടമകൾ നിയമ നടപടി സ്വീകരിച്ചിരുന്നു എങ്കിലും ഫലമുണ്ടായില്ല. കേസിൽ വിചാരണ പൂർത്തിയായാൽ മാത്രമേ ഇനി വാഹനങ്ങൾ വിട്ടുകൊടുക്കാൻ സാധ്യതയുള്ളൂ. പ്രത്യേക സിബിഐ കോടതി മാസങ്ങൾക്കകം കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയുമെന്നാണ് കരുതുന്നത്.

കേസിൽ പ്രതികളായവരുടെ വാഹനങ്ങളല്ല കസ്റ്റഡിയിലുള്ള നാലും. എല്ലാം പല തരത്തിൽ പ്രതികൾ കൈക്കാലാക്കിയതാണ്. കൃത്യം നിർവഹിക്കാൻ പ്രതികൾ കൈവശപ്പെടുത്തിയ വാഹനങ്ങൾ പോലീസ് സ്വാഭാവികമായും കസ്റ്റഡിയിലെടുക്കും. നടി സഞ്ചരിച്ചിരുന്ന വാഹവനും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവ വിട്ടുകൊടുത്തിട്ടുണ്ട്. പൾസർ സുനി ഒഴികെയുള്ള എല്ലാം പ്രതികൾക്കും കോടതി ജാമ്യം നൽകിയിട്ടുണ്ട്. അഞ്ച് വർഷമായി സുനി ജയിലിലാണ്. തടവ് ശിക്ഷ വിധിച്ചാൽ ഈ കാലാവധി കഴിഞ്ഞുള്ള ശിക്ഷയാണ് അനുഭവിക്കേണ്ടി വരിക.

Noora T Noora T :