അസോസിയേറ്റ് അംഗം മാത്രമാണ് വിജയ് ബാബു, അദ്ദേഹം അമ്മയിലാണ് നിലവില്‍ അംഗമായുള്ളത്, അംഗമല്ലാത്ത ഒരാള്‍ക്കെതിരേ നടപടിയെടുക്കാന്‍ പറ്റില്ലല്ലോ? എം രഞ്ജിത്ത്

ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസി​ക്ക് സിനിമ നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി. ഭാസിക്ക് തൽകാലം പുതിയ പടങ്ങൾ നൽകില്ല. എന്നാൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിങ്ങും ഷൂട്ടിങ്ങും പൂർത്തിയാക്കാൻ അനുവദിക്കും.

ഇതിന് പിന്നാലെ ശ്രീനാഥ് ഭാസിക്ക് നേരെ നടപടിയെടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യവും ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ ചോദ്യത്തോട് പ്രതികരിച്ച് എം രഞ്ജിത്ത്. വിജയ് ബാബു സംഘടനയില്‍ അംഗം അല്ലാതിരുന്നതു കൊണ്ടാണ് നടപടി എടുക്കാതിരുന്നത് എന്നാണ് രഞ്ജിത്ത് പറയുന്നത്.

അതിജീവിത പരാതിയുമായി രംഗത്ത് വന്നപ്പോള്‍ വിജയ് ബാബു സിനിമ ചെയ്യുന്നില്ലായിരുന്നു. സിനിമ ചെയ്തിരുന്നുവെങ്കില്‍ അത് നിര്‍ത്തി വയ്ക്കാനോ മറ്റോ നിര്‍ദേശം നല്‍കിയേനെ. അസോസിയേഷനിലെ ഒരു അസോസിയേറ്റ് അംഗം മാത്രമാണ് വിജയ് ബാബു. അദ്ദേഹം അമ്മയിലാണ് നിലവില്‍ അംഗമായുള്ളത്.

തങ്ങള്‍ക്ക് പ്രൊഡ്യൂസര്‍ക്കെതിരേ നടപടി എടുക്കണമെങ്കില്‍, അദ്ദേഹം പടം നിര്‍മ്മിച്ചെങ്കിലും അസോസിയേറ്റ് അംഗത്വം മാത്രമേ കൊടുത്തിട്ടുള്ളൂ. യഥാര്‍ഥ അംഗത്വമില്ല. അംഗമല്ലാത്ത ഒരാള്‍ക്കെതിരേ നടപടിയെടുക്കാന്‍ പറ്റില്ലല്ലോ എന്നാണ് രഞ്ജിത്ത് പ്രതികരിച്ചത്

മലയാള സിനിമയില്‍ ശക്തനായ ഒരാളല്ല ശ്രീനാഥ് ഭാസി എന്നതു കൊണ്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അദ്ദേഹത്തിനെതിരെ നടപടിയെടുത്തത് എന്നും ശക്തനായ വിജയ് ബാബുവിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ സംഘടന നടപടിയെടുത്തില്ല എന്ന നിലയിലും വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നുണ്ട്.

Noora T Noora T :