സിനിമാ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വർക്കല സ്വദേശി രാമൻ അശോക് കുമാർ അന്തരിച്ചു. സിംഗപ്പൂരിൽ നിന്നും എത്തി ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അശോകൻ-താഹ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മൂക്കില്ലാരാജ്യത്ത് സൂപ്പർ ഹിറ്റായിരുന്നു. വർണ്ണം, ആചാര്യൻ എന്നിവയാണ് അശോകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ.
നൂറോളം സിനിമകളുടെ സഹസംവിധായകനായിരുന്നു. ദീർഘകാലം ചെന്നൈയിലായിരുന്നു. തുടർന്ന് സിംഗപ്പൂരിൽ ബിസിനസാരംഭിച്ചു. കൈരളി ടിവിയുടെ തുടക്കത്തിൽ കാണാപ്പുറങ്ങൾ ടെലിഫിലിം സംവിധാനം ചെയ്‌തിട്ടുണ്ട്. ഈ ടെലിഫിമിന് സംസ്ഥാനസർക്കാർ അവാർഡും ലഭിച്ചു. ശശികുമാറിനൊപ്പം നൂറോളം സിനിമകൾക്ക് സഹസംവിധായകനായി പ്രവർത്തിച്ചു.
ഗൾഫിലും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന “ഒബ്രോൺ’ ഐടി കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഭാര്യ: സീത. മകൾ: അഭിരാമി.