52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും, നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചടങ്ങുകൾ നടക്കും

52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറിനാണ് ചടങ്ങുകൾ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.തുടർന്ന് പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ നയിക്കുന്ന സംഗീത സന്ധ്യയും അരങ്ങേറും.

രണ്ട് പേർക്കാണ് ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം. ‘ആർക്കറിയാം’ എന്ന ചിത്രത്തിന് ബിജുമേനോനും, ‘നായാട്ട്’ ‘മധുരം’ തുറമുഖം എന്നീ ചിത്രങ്ങൾക്ക് ജോജു ജോർജ്ജും പുരസ്‌കാരങ്ങൾ പങ്കിടും. ‘ഭൂതകാലം’ എന്ന ചിത്രത്തിന് രേവതി മികച്ച നടിയായി തെരഞ്ഞെടുത്തു. ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ. ചിത്രം ‘ജോജി’, ‘ആവാസ വ്യൂഹം”

മികച്ച തിരക്കഥക്കുള്ള പുരസ്‌കാരത്തിന് കൃഷാന്ദിനും ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിന് മധു നീലകണ്ഠനും അർഹരായി. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പ്രഥമ ലൈഫ് അച്ചീവ്‌മെൻഡ് പുരസ്‌കാരം മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന താര സന്ധ്യയിൽ മന്ത്രിമാരായ വി ശിവൻ കുട്ടി, .ജി ആർ അനിൽ തുടങ്ങിയവരും രാഷ്‌ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധിപേർ പങ്കെടുക്കും.

Noora T Noora T :