വിചാരണ കോടതി ദിലീപിന്റെ പോക്കറ്റിലാണെന്നാണ് ചിലുടെ പ്രധാന വാദം.. നിങ്ങള്‍ പറയുന്നതിന് അനുസരിച്ചാണോ കോടതികള്‍ പ്രവർത്തിക്കുന്നത്, അതിജീവിതയെ മറ്റുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നു; ഞെട്ടിച്ച് സജി നന്ത്യാട്ട്; പറഞ്ഞത് കേട്ടോ?

നടി ആക്രപ്പെട്ട കേസിലെ കോടതി മാറ്റത്തിനെതിരെ അതിജീവിത നല്‍കിയ ഹർജി തള്ളിയ സംഭവത്തിൽ വിത്യസ്ത അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. അതിനിടെ അതിജീവിതയെ കൂടെയുള്ള ചില ആളുകള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് നിർമ്മാതാവും ദിലീപ് അനുകൂലിയുമായ സജി നന്ത്യാട്ട് പറയുന്നത്. നിയമപരമായ കാര്യങ്ങളെ ക്കുറിച്ച് വലിയ അറിവില്ലാത്ത അതിജീവിതയെ വെച്ച് ചിലർ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം വാദിക്കുന്നു. ഒരു ചാനൽ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കോടതിയെ കുറിച്ച് ഒരു ചുക്കും അറിയാത്ത കുറച്ച് ആളുകള്‍ വന്നിരുന്ന് എന്തൊക്കെയാണ് വിളിച്ച് പറയുന്നത്. ഒരു കോടതിയിലെ ജഡ്ജിയെ മാറ്റണം എന്നാണ് ആവശ്യം. ഇതെന്താണ് കെ എസ് ആർ ടി സി ബസ്സിലെ ഡ്രൈവർ ആണോ. എന്തൊക്കെ വിഡ്ഢിത്തരങ്ങളാണ് വിളമ്പിക്കൊണ്ടിരിക്കുന്നതെന്നും സജി നന്ത്യാട്ട് ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പറയുന്നു.

നിങ്ങള്‍ ചോദിക്കുന്നുണ്ടല്ലോ, വിവോ ഫോണ്‍ എവിടെയെന്ന്, അത് തന്നെയാണ് ഞാനും ചോദിക്കുന്നത്. വിവോ ഫോണ്‍ എവിടെ. ഇക്കാര്യം അന്വേഷിക്കണമെന്ന് കോടതി പറഞ്ഞല്ലോ, എന്നിട്ട് എന്താണ് അന്വേഷിക്കാത്തത്. അന്വേഷിച്ചാല്‍ കള്ളല്‍ കപ്പലിലാണ് എന്ന അവസ്ഥ വരും. അതുകൊണ്ടാണ് അന്വേഷിക്കാത്തത്. മെമ്മറി കാർഡ് ഈ വിവോ ഫോണിലേക്ക് ദൃശ്യങ്ങള്‍ മാറ്റി ദിലീപിന്റെ കയ്യില്‍ വെച്ചുകൊടുക്കാനുള്ള ആസൂത്രിത ശ്രമം നടന്നിരുന്നോയെന്ന് സംശയിക്കുന്നവരും ഇല്ലേയെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.

അതിജീവിതയ്ക്ക് നിയമപരമായ കാര്യം അറിയില്ല. അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരെ മുന്നില്‍ നിർത്തിക്കൊണ്ട് പലരും പലതും നേടി. ഹൈക്കോടതിയുടെ പടി പോലും കാണാത്തവർ ഹൈക്കോടതിയില്‍ പോയി. ഒരു പെറ്റീഷന്‍ പോലും എഴുതാന്‍ അറിയാത്തവർ അതിജീവിതയുടെ പേരില്‍ ഹൈക്കോടതിയില്‍ പോയി ആളായി. ആരുടേയും പേര് പറയാന്‍ ഞാന്‍ തയ്യാറാവുന്നില്ല.

വിചാരണ കോടതി ദിലീപിന്റെ പോക്കറ്റിലാണെന്നാണ് ചിലുടെ പ്രധാന വാദം. ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും വന്ന സിയാദ് റഹ്മാന്റെ വിധിയെന്താണ്. നിങ്ങള്‍ പറയുന്നതിന് അനുസരിച്ചാണോ കോടതികള്‍ പ്രവർത്തിക്കുന്നത്. അവർ അതിന്റേതായ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്. അല്ലാതെ ചാനല്‍ ചർച്ചയുടെ അടിസ്ഥാനത്തില്‍ വിധി പറയാനിരിക്കുന്നവരല്ല കോടതികളെന്നും സജി നന്ത്യാട്ട് പറയുന്നു.

അതിജീവിതയെ മറ്റുള്ളവർ തെറ്റിദ്ധരിപ്പിച്ചു എന്ന് പറയുന്നത് ശരിയാണ്. അവർക്ക് നിയമപരമായ കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാവും. തേടിയ വള്ളി കാലില്‍ ചുറ്റി എന്നുള്ള പരാമർശം പ്രധാന തെളിവാണ് എന്ന് പറയുന്നു. ആരാണ് ഇത് പറഞ്ഞത്, ദിലീപ് പറഞ്ഞോ, വഴിയേ പോവുന്ന ആരെങ്കിലും പറഞ്ഞാല്‍ അതിന്റെ കുറ്റം എന്തിനാണ് ദിലീപ് ഏറ്റെടുക്കണമോയെന്നും നിർമ്മാതാവ് ചോദിക്കുന്നു.

നമ്മളാരും മനസ്സിലാക്കുന്നതായിരിക്കില്ല കോടതി മനസ്സിലാക്കുക. ഈ പറയുന്ന ഉല്ലാസും ദിലീപും തമ്മിലെന്താണ് ബന്ധം. ദിലീപിന്റെ അഭിഭാഷകനാണോ ഉല്ലാസ്. അദ്ദേഹം വോയിസ് മെസേജ് അയച്ചെങ്കിലും അതിന് ദിലീപ് മറുപടി പറഞ്ഞിട്ടുണ്ടോ. അങ്ങനെയെങ്കില്‍ എനിക്ക് നികേഷിന്റെ മൊബൈലിലേക്ക് എന്തൊക്കെ അയക്കാം. അതിന് നികേഷ് ഉത്തരവാദിയാവുമോ. ഇതിനെയൊന്നും കണക്ട് ചെയ്യാന്‍ പറ്റുന്ന തെളിവില്ല. ഇവിടുത്തെ ജുഡീഷ്യറിയെ അപമാനിക്കലാണ് നിങ്ങളുടെ പ്രധാന പണിയെന്ന് ഞാന്‍ പറഞ്ഞാല്‍ എന്താണ് തെറ്റ്. ചാനലില്‍ ഇരുന്ന് എന്ത് വേണമെങ്കിലും ചർച്ച നടത്താം. എന്നാല്‍ അക്കാര്യങ്ങള്‍ കോടതി പരിഗണിക്കില്ലെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.

അതേസമയം, സജി നന്ത്യാട്ടിന്റെ പല വാദങ്ങളേയും അവതാരകന്‍ നികേഷ് കുമാർ തന്നെ അതത് സമയത്ത് തന്നെ പൊളിക്കുകയും ചെയ്തു. മെമ്മറി കാർഡിന്റെ അനധികൃത ഇടപെടലില്‍ ഒരു നടപടിയും ഇവിടെ ഉണ്ടാവുന്നില്ല. അതിജീവിതയുടെ ആശങ്കയും പരിഗണിക്കപ്പെടുന്നില്ല. വിവോ ഫോണുമായി ബന്ധപ്പെട്ട കാര്യത്തില്‍ കോടതി രേഖാപരമായി ഉത്തരവിട്ടുണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാതിരിക്കാന്‍ സാധിക്കുമോയെന്നും നികേഷ് ചോദിക്കുന്നു.

കേള്‍ക്കുന്ന ആളുകള്‍ക്ക് നമ്മളേക്കാള്‍ ബുദ്ധിയുണ്ട്. കോടതിക്കുള്ളില്‍ നടന്ന കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം കോടതിക്ക് മാത്രമാണ്. അങ്ങനെ ഒരു ഉത്തരവിട്ടിട്ടുണ്ടെങ്കില്‍ കോടതിക്ക് അന്വേഷിക്കാതിരിക്കാനാവുമോ. സജി നന്ത്യാട്ട് പറയുന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ല, ഭള്ള് പറഞ്ഞോളൂ, വേണമെങ്കില്‍ തന്തക്കും വിളിച്ചോളു പക്ഷെ ഉത്തരങ്ങള്‍ കൂടി അതിന്റെ ഭാഗമായി പറയണമെന്നും നികേഷ് കൂട്ടിച്ചേർത്തു.

Noora T Noora T :