കടിച്ചു തൂങ്ങി പ്രോസിക്യൂഷൻ, ആ പൂതി നടക്കില്ല! ഗർജ്ജിച്ച് ജഡ്ജി ഹണി എം വർഗീസ്, മറ്റൊരു മുഖം പുറത്ത് പൂട്ടികെട്ടി കോടതി, ട്വിസ്റ്റോട് ട്വിസ്റ്റ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ അവസാന നിമിഷങ്ങളില്‍ വമ്പന്‍ ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചെരുന്നു. ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.

കേസിലെ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് വിചാരണക്കോടതി. ഹൈക്കോടതിയില്‍ അതിജീവിത നല്‍കിയ ഹർജിയില്‍ വിധി വരുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. കേസ്, എറണാകുളം സ്പെഷ്യൽ അഡീഷണല്‍ കോടതിയില്‍ നിന്നും വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയായിരുന്നു അതീജീവിത ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ വിചാരണക്കോടതി തയ്യാറായില്ല.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്‌ച കേസ്‌ പരിഗണിച്ചപ്പോൾ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. വി അജകുമാറായിരുന്നു വിചാരണ നീട്ടിവെക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. എന്നാൽ അടുത്ത ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ വിചാരണ നീട്ടിക്കൊണ്ടു പോവാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

സെപ്തംബർ അഞ്ചു മുതൽ നാലാഴ്ച പിന്നിടുമ്പോൾ വിചാരണയുടെ പുരോഗതി വ്യക്തമാക്കി റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള കാര്യവും കോടതി പ്രോസിക്യൂഷന് മുന്നില്‍ ചൂണ്ടിക്കാണിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ കേസിന്റെ വിചാരണ ഒരു തരത്തിലും നീട്ടിക്കൊണ്ടുവരാന്‍ സാധിക്കുന്ന കാര്യമല്ലെന്നും വിചാരണ കോടതി ജഡ്ജി ഹണി എം വർഗ്ഗീസ് പറഞ്ഞു.

എന്നാല്‍ കേസിന്റെ വിചാരണ എന്ന് പുനരാരംഭിക്കും എന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദിലീപിന്റെ മുന്‍സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെയും പുറത്തുവിട്ട തെളിവുകളുടേയും നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോർട്ടിന്മേൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിഗണിക്കും

പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് പ്രതികള്‍ക്ക് നല്‍കിയിട്ടുണ്ട്. പുറമെ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെയാണ് അധികമായി പ്രതിപ്പട്ടികയില്‍ ചേർത്തിരിക്കുന്നത്. തുടരന്വേഷണത്തെ തുടർന്ന് തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് ദിലീപിനും ശരത്തിനുമെതിരെ സമർപ്പിച്ചിരിക്കുന്നത്.

കോടതി മാറ്റത്തിനെതിരെ അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞയാഴ്ച പരിഗണിച്ചെങ്കിലും രഹസ്യ വിചാരണയായതിനാല്‍ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം സമയം കൂടിയാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ ജനുവരി 31നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. കേസിൽ വിചരണക്ക് കൂടുതല്‍ സമയം അനുവദിച്ചാണ് വിചാരണ ജനുവരിയിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞ ഫെബ്രുവരി 22-ന് കഴിഞ്ഞിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടിയാണ് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് തേടിയത്. വിചാരണ ദൈനംദിനം നടത്തി എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

Noora T Noora T :