‘സ്വന്തം മക്കളെക്കാൾ വലുതല്ല തെരുവിൽ അലയുന്ന ഒരു പേ പട്ടിയും… ആദ്യം മനുഷ്യസ്നേഹം, എന്നിട്ട് പോരെ മൃഗസ്നേഹം’ മനുഷ്യജീവനേക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കൾ; രൂക്ഷ വിമർശനവുമായി താരങ്ങൾ, പറഞ്ഞത് കേട്ടോ?

തെരുവ് നായകളെ കൊന്നൊടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. തെരുവ് നായ ശല്യത്തിനെതിരെ നിരവധി താരങ്ങളും രംഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റും സംവിധായകൻ ഒമർ ലുലുവും. മനുഷ്യജീവനേക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കളെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം മക്കളെക്കാൾ വലുതല്ല തെരുവിൽ അലയുന്ന ഒരു പേ പട്ടിയുമെന്ന് ഒമർ ലുലുവും പോസ്റ്റ് ചെയ്തു.

സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്-

‘തെരുവ് പട്ടികളുടെ കടിയേറ്റു കേരളത്തിൽ നിരവധി പേര് മരിക്കുകയും , ദിവസവും എത്രയോ പേർ ആക്രമണത്തിന് ഇരയായി ആശുപത്രികളിൽ അഡ്മിറ്റ് ആവുകയും ചെയ്യുന്നത് സ്ഥിരം വാർത്ത ആണല്ലോ.. ഇതിനിടയിൽ കോട്ടയത്ത് 12 തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ആരോ വിഷം കൊടുത്തു കൊന്നു എന്നും കരുതപ്പെടുന്നു. ഏതായാലും സർക്കാര് ഇത്തരം തെരുവ് പട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അടിയന്തിരമായി വേണ്ട നടപടികൾ ഉടൻ ചെയ്യണം’.

മുമ്പ് തെരുവ് നായകളെ നിയന്ത്രിക്കുവാൻ കുറേ പണം മുടക്കി വന്ധ്യം കരിച്ചു. അങ്ങനെ ചെയ്ത നായ്ക്കൾക്ക് ശരീരത്തിൽ ഒരു അടയാളവും ഇട്ടു. പക്ഷേ ഇപ്പൊൾ നോക്കുമ്പോൾ വന്ധ്യംകരിച്ച നായ പ്രസവിച്ച വാർത്ത കൂടെ നാം കാണേണ്ടി വന്നു. എത്രയോ ലക്ഷങ്ങൾ നായ പ്രശ്നത്തിൽ പലരും അടിച്ചു മാറ്റിയോ എന്നാണ് പലരും ചിന്തിക്കുന്നത് ? അതിലെ സത്യാവസ്ഥ അധികൃതർ ഉടനെ ജനങ്ങളെ അറിയിക്കുക.കേരളത്തിൽ തെരുവ് നായ ശല്യം സർക്കാര്, അധികൃതർ ഒക്കെ ഇടപെട്ട് ഉടനെ പരിഹരിക്കും എന്ന വിശ്വാസത്തോടെ.. (വാൽകഷ്ണം.. മനുഷ്യജീവനേക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കൾ.)’

ഒമർ ലുലുവിന്റെ പോസ്റ്റ്- ‘

ഇന്നലെ തെരുവ്‌ നായ്കളെ സംബന്ധിച്ച് ഞാന്‍ ഇട്ട പോസ്റ്റ്‌ കണ്ട് ഒരുപാട്‌ നായ സ്നേഹികൾ ഇൻബോക്സിൽ മെസ്സേജ് ചെയ്തിരുന്നു.ഈ ലോകം മനുഷ്യരുടെ മാത്രമല്ല നായ്കൾക്കും ഇവിടെ ജീവിക്കാന്‍ തുല്ല്യ അവകാശം ഉണ്ടെന്ന് പറഞ്ഞ്,അവരോട് എനിക്ക്‌ പറയാൻ ഉള്ളത് എന്നെ സംബന്ധിച്ച് എനിക്ക് എല്ലാ മൃഗങ്ങളും ഒരേ പോലെയാണ് പ്രഥമ പരിഗണനയും സ്നേഹവും എന്റെ വർഗ്ഗമായ മനുഷ്യരോട് തന്നെയാണ്.പിന്നെ അഘാതമായ പട്ടി സ്നേഹം ഉള്ളവർ Facebookൽ പോസ്റ്റ്‌ ഇടുന്നതിന് പകരം വഴിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടിയെ അല്ലെങ്കിൽ നായയെ സ്വന്തം വീട്ടിൽ കൊണ്ട് പോയി പൊന്നോമനയായി വളർത്തുക ഈ പ്രശ്‌നം തീർന്നു’. ‘സ്വന്തം മക്കളെക്കാൾ വലുതല്ല തെരുവിൽ അലയുന്ന ഒരു പേ പട്ടിയും. ആദ്യം മനുഷ്യസ്നേഹം, എന്നിട്ട് പോരെ മൃഗസ്നേഹം’,എന്നായിരുന്നു ഒമർ ലുലു ആദ്യം പങ്കുവെച്ച കുറിപ്പ്.

Noora T Noora T :