അടച്ചിട്ട മുറിയിൽ നിർണ്ണായക നീക്കം, ജഡ്ജി ഹണിയുടെ നെഞ്ചിൽ ആണിതറയ്ക്കാൻ അതിജീവിത! ദിലീപ് കിടുകിടാ വിറയ്ക്കുന്നു, ഇന്ന് നടിയുടെ പോരാട്ടത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക്, സൂപ്പർ ട്വിസ്റ്റ്

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ്. സാധിക്കുമെങ്കില്‍ ജനുവരി 31നകം വിചാരണ പൂര്‍ത്തിയാക്കണം. വിചാരണയുടെ പുരോഗതി നാല് ആഴ്ച്ചയ്ക്ക് അകം അറിയിക്കാന്‍ വിചാരണക്കോടതി ജഡ്ജിയോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ചകേസ് ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് എം.എം സുന്ദരേഷ് അഭിപ്രായപ്പെട്ടു.

നടിയെ അക്രമിച്ച കേസിൽ വിചാരണകോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഓണം അവധിക്കായി കോടതി അടച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തുന്നത്.

വിചാരണ എറണാകുളം സ്‌പെഷ്യൽ സി.ബി.ഐ കോടതിയിൽനിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജിയിൽ അടച്ചിട്ടമുറിയിലെ രഹസ്യവാദം നടക്കുന്നത്. കേസിൽ കോടതിമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിൽ കഴിഞ്ഞയാഴ്ച വാദം നടന്നിരുന്നു. നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു. ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിൽ കഴിഞ്ഞയാഴ്ച വാദം നടന്നിരുന്നു. നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. പിന്നീട് ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാൻ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു.

ഇന്ന് കേസ് മാറ്റാൻ ഹൈക്കോടതി തയ്യാറായാൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത നടത്തുന്ന പോരാട്ടത്തിലെ ഏറ്റവും വലിയ വിജയമായിരിക്കുമെന്നാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ദിലീപിനെ സംബന്ധിച്ച് വലിയ തിരിച്ചടിയും.

Noora T Noora T :