ഉടൻ അത് ആരംഭിക്കണം! വിചാര കോടതിയിൽ ഗർജ്ജിച്ച് ജഡ്ജി ഹണി എം വർഗീസ്, വായടപ്പിച്ച് പ്രോസിക്യൂട്ടർ കോടതിയിൽ നടന്നത് നാടകീയ രംഗങ്ങൾ സൂപ്പർ ട്വിസ്റ്റിലേക്ക്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണനടപടികൾ ഉടൻ ആരംഭിക്കണമെന്ന്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രോസിക്യൂഷനോട്‌ ആവശ്യപ്പെട്ടു. അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ട്‌ ഒന്നരമാസത്തോളമായെന്നും ജഡ്‌ജി ഹണി എം വർഗീസ്‌ ചൂണ്ടിക്കാട്ടി. എന്നാൽ, പ്രോസിക്യൂഷന്റെ കുഴപ്പം കാരണമല്ല വിചാരണനടപടികൾ തുടങ്ങാൻ വൈകുന്നതെന്ന്‌ അഡീഷണൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ പറഞ്ഞു.

വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത സെഷൻസ്‌ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്‌. സമാനഹർജി ഹൈക്കോടതിയുടെയും പരിഗണനയിലാണെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക്‌ കേസ്‌ മാറ്റിയത്‌ നിയമപരമല്ലെന്നും വിചാരണ സിബിഐ കോടതിയിൽത്തന്നെ തുടരണമെന്നുമാണ്‌ അതിജീവിതയുടെ വാദം.

വിചാരണക്കോടതി മാറ്റണമെന്ന്‌ അതിജീവിതയും പ്രോസിക്യൂഷനും നൽകിയ ഹർജികൾ പരിഗണിക്കുന്നത്‌ പതിനഞ്ചിലേക്ക്‌ മാറ്റി. ജാമ്യം നൽകണമെന്ന് അഭ്യർഥിച്ച് ഒന്നാംപ്രതി പൾസർ സുനി എന്ന സുനിൽകുമാർ വിചാരണക്കോടതി ജഡ്‌ജിക്ക് കത്തയച്ചിരുന്നു. പൾസർ സുനിയുടെ ജാമ്യാപേക്ഷയും 15ന്‌ പരിഗണിക്കും.

2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ല. ഇനിയും അന്വേഷണം തുടരാനുള്ള സാധ്യതകളുണ്ട്. ഒന്നിലധികം ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലാണ്. ഇതെല്ലാം വിചാരണ ഇനിയും വൈകിക്കുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകരുത് എന്ന ആവശ്യമാണ് ദിലീപിനുള്ളത്. വിചാരണ കോടതി ജഡ്ജിയില്‍ നിന്ന് സത്യസന്ധമായ വിചാരണയും വിധിയും നടി പ്രതീക്ഷിക്കുന്നില്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. വിചാരണ കോടതിയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ച് അതിജീവിത സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം.

വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം വർഗീസ് തുടർ വിസ്താരം നടത്തിയാൽ കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നായിരുന്നു ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ പറഞ്ഞത്. ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും നടി ആരോപിച്ചിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച റിപ്പോർട്ടിൽ അന്വേഷണം നടത്താൻ വിചാരണ കോടതി തയ്യാറായില്ലെന്നും കേസിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. തന്റെ ഹർജി അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന ആവശ്യവും അതിജീവിത ഉന്നയിച്ചിരുന്നു.

രഹസ്യവാദം എന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കവെ കോടതി അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയിൽ ഹൈക്കോടതി വാദം കേട്ടത്. കോടതിക്ക് പുറത്ത് വലിയ പോലീസ് സന്നാഹത്തേയും വിന്യസിച്ചിരുന്നു. മുതിർന്ന അഭിഭാഷകർ മാത്രമായിരുന്നു കോടതിയിൽ പ്രവേശിച്ചത്.

തുടർന്ന് വാദം കേട്ട ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ച് കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു. വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.അതേസമയം ആക്ഷേപം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന എട്ടാം പ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന് വ്യാഴാഴ്ച വരെയാണ് ഹൈക്കോടതി സമയം അനുവദിച്ചത്.

നേരത്തേ രഹസ്യ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യത്തെ എതിർത്ത ദിലീപിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്താണ് വിഷമം എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചത്.

Noora T Noora T :