ദൈവമേ എല്ലാം തീരുന്നു, കാവ്യയ്ക്കും ആ പേടി അലട്ടുന്നു!? അവരെ കയ്യിലെടുക്കണം, ആ ലക്ഷ്യത്തിലേക്ക് കുതിച്ച് ദിലീപ്

ദിലീപ് കേസിൽ ഷോൺ ജോർജിന്റ വീട്ടിൽ ഇന്നലെ റെയിഡ് നടത്തിയതിന് പിന്നാലെ അതിജീവിതയെ അനുകൂലിക്കുന്നവർ നിരവധി പ്രതികരണം ഇതിനോടകം നടത്തിയിരുന്നു. വേറിട്ട പ്രതികരണമാവുമായി സംവിധായകൻ ലിബർട്ടി ബഷീർ

ദിലീപ് തന്റെ ഇമേജ് തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. ദിലീപിനെ പൂട്ടണമെന്ന പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാൽ ഒന്നും നിയമപരമായി നിലനിൽക്കുന്ന കാര്യമല്ല.കേസിൽ ഇത്രമാത്രം പുരോഗതി ഉണ്ടാകുമെന്ന് ദിലീപ് കരുതിയിരുന്നില്ല. തന്നേയും ബൈജു കൊട്ടാരക്കരയേയുമെല്ലാം കുടുക്കാൻ ശ്രമിച്ചാലും നടക്കില്ലെന്ന് അറിയുന്നത് കൊണ്ടാണ് ദിലീപ് ഞങ്ങളെയൊക്കെ വെറുതെ വിട്ടത്. സാധാരണക്കാരൻ ആയിരുന്നെങ്കിൽ എന്തായാലും കുടുക്കിയേനെയെന്നും ലിബർട്ടി ബഷീർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ലിബർട്ടി ബഷീർ.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

‘താൻ തെറ്റുകാരനല്ലെന്ന് സമൂഹത്തിന് മുൻപിൽ വരുത്തി തീർക്കാനാണ് ദിലീപ് കിടന്ന് ഓടുന്നത്. ഇപ്പോൾ മലയാള സിനിമയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന വ്യക്തിയാണ് ദിലീപ്. കാര്യമായ സിനിമകളൊന്നും ദിലീപിന് ലഭിക്കുന്നില്ല. ജനങ്ങളെ വീണ്ടും അവന്റെ അടുത്ത് എത്തിക്കണമെങ്കിൽ താൻ നിരപരാധിയാണെന്ന് വരുത്തി തീർക്കണം. അതിനായുള്ള പ്രയത്നമാണ് നടത്തിക്കൊണ്ടിരിക്കുന്നത്’.

‘വ്യാജ ചാറ്റ് താൻ മുൻപ് കണ്ടിട്ടില്ല. ഇത് സംബന്ധിച്ച് പോലീസ് കേസ് ഉണ്ടായപ്പോഴാണ് ഇത് കണ്ടത്. ഈ കേസ് വന്ന അന്ന് മുതൽ പിസി ജോർജ് അതിജീവിതയ്ക്ക് എതിരായാണ് സംസാരിച്ച് കൊണ്ടിരിക്കുന്നത്. പലപ്പോഴും ചാനൽ ചർച്ചയിൽ പിസിയുമായി ഇതിന്റെ പേരിൽ താനടക്കം വലിയ തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്’.

ഇത്തരം ചാറ്റുകൾ കൊണ്ട് ജുഡീഷ്യറിയെ സ്വാധീനിക്കാനൊന്നും സാധിക്കില്ല. ദിലീപിന്റെ ആവശ്യം സമൂഹത്തിൽ എങ്ങനെയെങ്കിലും പേരെടുക്കുകയെന്നുള്ളതാണ്. ദിലീപിനെ പൂട്ടണമെന്ന പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാൽ ഒന്നും നിയമപരമായി നിലനിൽക്കുന്ന കാര്യമല്ല. തന്റെയും മഞ്ജു വാര്യരുടേയും പേര് തുടക്കത്തിൽ ദിലീപ് ഉപയോഗിച്ചിരുന്നു. എന്നാൽ ജാമ്യം കിട്ടിയ ശേഷം പിന്നെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല’.

‘ദിലീപിന്റെ ആവശ്യം രക്ഷപ്പെടലാണ്. അതിന് പിസിയും മകനും കൂട്ട് നിൽക്കുന്നുണ്ടെന്ന കാര്യം ഉറപ്പാണ്. ഗ്രൂപ്പ് ഉണ്ടാക്കി ഒരു ചർച്ച കൊണ്ടുവരാമെന്നുള്ള കാര്യം ഷോൺ ദിലീപിനോട് പറഞ്ഞതായിരിക്കാം. ആവശ്യത്തിലധികം ബുദ്ധി ദിലീപിനുണ്ട്.ബാക്കി പറഞ്ഞ് കൊടുക്കാൻ അഭിഭാഷകരും ഉണ്ട്’.

‘സംവിധായകൻ ബാലചന്ദ്രകുമാർ വന്നപ്പോൾ കേസിന്റെ ഗതിയെ മാറി. ഇത്രയും അവർ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ പുതിയ പ്രോസിക്യൂട്ടറായി അജകുമാറെത്തി. ഇങ്ങനെ സംഭവിക്കുമെന്നൊന്നും കരുതിയിരുന്നില്ലല്ലോ ദിലീപ്. അതുകൊണ്ട് കിട്ടുന്ന ഭാഗത്തേക്ക് ഒക്കെ ഓടി രക്ഷപ്പെടാനുള്ള തന്ത്രം മെനയുകയാണ്. തന്നേയും ബൈജു കൊട്ടാരക്കരയേയുമെല്ലാം കുടുക്കാൻ ശ്രമിച്ചാലും നടക്കില്ലെന്ന് അറിയുന്നത് കൊണ്ടാണ് ദിലീപ് ഞങ്ങളെയൊക്കെ വെറുതെ വിട്ടത്. സാധാരണക്കാരൻ ആയിരുന്നെങ്കിൽ എന്തായാലും കുടുക്കിയേനെ’

കഴിഞ്ഞ അഞ്ച് വർഷമായി കേസിൽ നടക്കുന്ന കാര്യങ്ങളെല്ലാം പൊതുജനങ്ങൾ കാണുന്നതാണ്. ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ സംസാരിക്കാൻ വരുന്നവരെയെല്ലാം അറപ്പോടെയാണ് ജനം കാണുന്നത്. ജനങ്ങളെ പറ്റിക്കാൻ പറ്റില്ല. അവർക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ട്. ദിലീപ് ഉണ്ടാക്കുന്നതും ദിലീപിന് വേണ്ടി ഉണ്ടാക്കുന്നതെല്ലാം അവർക്ക് മനസിലാകുന്നുണ്ട്’. ‘വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി ആളുകളെ പറ്റിക്കുന്നതൊക്കെ സിനിമയിൽ നടക്കും. പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഇത്തരം കാര്യങ്ങളുണ്ടാക്കി ജനങ്ങളെയോ കോടതിയോയ പോലീസിനേയോ ഫാൻസിനേയോ ഒന്നും പറ്റിക്കാൻ കഴിയില്ല’, ലിബർട്ടി ബഷീർ പറഞ്ഞു.

Noora T Noora T :