കൊന്നതോ കൊലയ്ക്ക് കൊടുത്തതോ.. ആ രഹസ്യം ഉടൻ വെളിച്ചത്ത്! ആ നാല് പേർ സ്റ്റീഫനരികിൽ സിബിഐ

അപ്രതീക്ഷിതമായ കാറപകടത്തില്‍പ്പെട്ട് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത മലയാളികള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഒരിക്കലും അത് നികത്തനാകാത്ത നഷ്ടം തന്നെയാണ്. ബാലഭാസ്കറിന്റെയും കുഞ്ഞിന്റെയും മരണത്തിന് പിന്നാലെ പല അഭ്യൂഹങ്ങളും പടർന്നിരുന്നു. കേസ് സിബിഐ ഏറ്റെടുത്തതോടു കൂടി മറ്റൊരു തലത്തിലേക്കാണ് കേസ് നീങ്ങുന്നത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ നുണ പരിശോധനയ്ക്ക് വിധേയരാകേണ്ട നാല് പേരും ഈ മാസം 16 ന് കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി സമന്‍സ് അയച്ചിരിക്കുകയാണ്

ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, െ്രെഡവര്‍ അര്‍ജ്ജുന്‍, കലാഭവന്‍ സോബി എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതിയില്‍ ഹാജരാകുന്ന ഇവരില്‍ നിന്ന് പൂര്‍ണസമ്മതം വാങ്ങിയശേഷമേ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ സി.ബി.ഐക്ക് അനുമതി നല്‍കൂ.അപകടസമയം താനല്ല വാഹനം ഓടിച്ചതെന്ന െ്രെഡവര്‍ അര്‍ജുന്റെ മൊഴിയുടെയും അപകടത്തിനു മുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നുവെന്ന സോബിയുടെ മൊഴിയുടെയും നിജസ്ഥിതിയാണ് സി.ബി.ഐക്ക് പ്രധാനമായും പരിശോധിക്കാനുള്ളത്.ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു വെളിപ്പെടുത്തിയ കലാഭവന്‍ സോബിയെ നുണ പരിശോധനയ്ക്ക് വിധേയമാകുമ്പോള്‍ പലതും പുറത്ത് വരുമെന്നാണ് കരുതുന്നത്.

ബാലഭാസ്‌കറിന്റെ അച്ഛന്റെയും ഭാര്യയുടേയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് അച്ഛന്റെ മൊഴി. ഈ 4 പേരുടെ നുണ പരിശോധനയോടെ എല്ലാം തെളിയുമെന്നാണ് കരുതുന്നത്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ആദ്യംമുതല്‍ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും പിടിയിലായത്. തുടര്‍ന്നാണ് കേസ് ഏറ്റെടുത്ത സി.ബി.ഐ ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെയും ഭാര്യ ലക്ഷ്മിയുടെയും മൊഴി രേഖപ്പെടുത്തിയത്.

അതേസമയം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴി സി.ബി.ഐ 17ന് രേഖപ്പെടുത്തും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ബാലഭാസ്‌കറിനെ കാണാന്‍ സ്റ്റീഫന്‍ എത്തിയിരുന്നതായി ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ സി.ബി.ഐക്കു മൊഴി നല്‍കിയിരുന്നു.

2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വച്ച് മരിച്ചു. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ഡ്രൈവർ അർജ്ജുനെന്നാണ് ലക്ഷ്മിയുടെ മൊഴി. ക്രൈംബ്രാഞ്ചിൻ്റെ കണ്ടത്തലും ഇതാണ്. അമിതവാഹനത്തിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് അർജ്ജുനെതിരെ കേസെടുത്തിരിക്കുന്നത്.

Noora T Noora T :