ആറ് വർഷം ദിലീപ് ചെയ്ത് കൂട്ടിയത്, കോടതിയ്ക്കും ജനങ്ങൾക്ക് മുൻപിലും അവരുടെ ക്രിമിനൽ മൈന്റ് പുറത്തേക്ക്, അടച്ചിട്ട മുറിയിൽ അത് സംഭവിക്കും

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണം എന്ന അതിജീവിതയുടെ ഹര്‍ജിയില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറെന്നാണ് ഹൈക്കോടതി ഇന്നലെ അറിയിച്ചത്..ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് കേസിലെ ഹര്‍ജി പരിഗണിച്ചത്. രഹസ്യ നടപടികൾ വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യത്തിലും രഹസ്യവാദം കേൾക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

ഹൈക്കോടതിയുടെ ഈ നടപടി സ്വാഗതാർഹമാണെന്നാണ് സംവിധായകൻ പ്രകാശ് ബാരെ പറയുന്നത്. നടി ആക്രമിക്കപ്പെട്ടത് പോലുള്ള കേസുകൾ ഇൻ ക്യാമറ പ്രൊസീഡിംഗ്സ് ആയി നടക്കുന്നതാണ് നല്ല കാര്യം. സർക്കാരിനേയും കോടതിയേയും കുറിച്ചുമെല്ലാം ക്രിട്ടിക്കലായി സംസാരിക്കേണ്ട സാഹചര്യമാണ്. അതുകൊണ്ടാണ് അടച്ചിട്ട മുറിയെന്ന ആവശ്യം അതിജീവിത ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ.

സംവിധായകന്റെ വാക്കുകളിലേക്ക്

ആറ് വർഷം ദിലീപ് ചെയ്ത് കൂട്ടിയത് കാണുമ്പോൾ ഇതിൽ അദ്ദേഹത്തിനെന്തോ ഒളിക്കാനുണ്ടെന്ന് ഏതൊരാൾക്കും മനസിലാകും. ഏത് കോടതിക്കും ഇക്കാര്യങ്ങൾ കാണാൻ സാധിക്കും. കാരണം അത്രയധികം തെളിവുകൾ ഈ കേസില്‍ അയാൾക്കെതിരെ ഉണ്ട്. കൂടാതെ നിറയെ മണ്ടത്തരങ്ങളും അവർ ചെയ്ത് കൂട്ടിയിട്ടുണ്ട്. കോടതിക്ക് മുൻപിൽ മാത്രമല്ല, ജനങ്ങൾക്ക് മുൻപിലും’ ‘അവരുടെ ക്രിമിനൽ മൈന്റ് പുറത്തുവന്ന ഏറ്റവും വലിയ ഉദാഹരണമാണ് ബാലചന്ദ്രകുമാറിനെതിരായ കേസ്. അതിജീവിതയ്ക്കെതിരാണ് കോടതി, കോടതി ഞങ്ങൾക്ക് ഒപ്പമാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പ്രതി നടത്തുന്നത്. അവസാനം തെളിവുകളുടെ അടിസ്ഥാനത്തിലല്ലേ വിധി ഉണ്ടാകുക?’ ‘നടി ആക്രമിക്കപ്പെട്ടത് പോലുള്ള കേസുകൾ ഇൻ ക്യാമറ പ്രൊസീഡിംഗ്സ് ആയി നടക്കുന്നതാണ് നല്ല കാര്യം. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെയാണ് വിചാരണ കോടതിയിൽ കാര്യങ്ങൾ നടന്നത്.

വ്യക്തിപരമായിട്ടല്ല മറിച്ച് സർക്കാരിനേയും കോടതിയേയും കുറിച്ചുമെല്ലാം ക്രിട്ടിക്കലായി സംസാരിക്കേണ്ട സാഹചര്യമാണ്. അതുകൊണ്ടാണ് അടച്ചിട്ട മുറിയെന്ന ആവശ്യം അതിജീവിത ഉന്നയിച്ചത്’. ‘കോടതിയുടെ ഉള്ളിൽ വെച്ച് മെമ്മറി കാർഡ് ആക്സസ് ചെ്യപ്പെട്ടത് ഉൾപ്പെടെ വിചാരണ കോടതിക്കെതിരായ പല കാര്യങ്ങളും മേൽ കോടതിയുടെ മുൻപിൽ പ്രസൻറ് ചെയ്യപ്പെട്ടിട്ടില്ല. അത്തരത്തിലൊരു സന്ദർഭമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിചാരണ കോടതിയിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഇപ്പോൾ മേൽക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്താൻ കോടതിയിൽ പോയിരിക്കുന്നത്’. ‘വിചാരണ കോടതിയിൽ നിന്ന് കേസ് മാറ്റണമെന്ന ആവശ്യത്തെ കോടതിയെ സ്കാന്റലൈസ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്നത് ശരിയായ നടപടിയല്ല. കഴിഞ്ഞ കുറച്ച് നാളുകളായി കേസിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ വായും പൊളിച്ച് നിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. അപ്പഴൊക്കെ ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യം എന്തുകൊണ്ട് അതിജീവിത മേൽക്കോടതിയിൽ പോകുന്നില്ലെന്നാണ്. ഇപ്പോൾ അത് നടന്നിരിക്കുകയാണ്. ഇനി കോടതി വിധി ഇക്കാര്യത്തിൽ എന്താകും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണെന്നും പ്രകാശ് ബാരെ പറയുകയാണ്.

Noora T Noora T :