നടിയുടെ ആ ആവിശ്യത്തെ എതിർത്ത് ദിലീപ്! ഗർജ്ജിച്ച് ജസ്റ്റിസ് സിയാദ് റഹ്മാൻ! കോടതിയുടെ ഇടിവെട്ട് ചോദ്യം, നാടകീയ രംഗങ്ങൾ

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണം എന്ന അതിജീവിതയുടെ ഹര്‍ജിയില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറെന്നാണ് ഹൈക്കോടതി ഇന്ന് അറിയിച്ചത്. ഹര്‍ജിയില്‍ അതിജീവിത ഉന്നയിച്ച ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കേസിന്‍റെ വിചാരണ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്.ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് ഇന്ന് കേസിലെ ഹര്‍ജി പരിഗണിച്ചത്. രഹസ്യ നടപടികൾ വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യത്തിലും രഹസ്യവാദം കേൾക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

ഹർജി പരിഗണിക്കുന്നതിനിടെ എട്ടാം പ്രതി ദിലീപിന് ഹൈക്കോടതിയുടെ വിമർശനം. നിങ്ങൾക്ക് എന്താണ് വിഷമമെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു.

നേരത്തെ ഹർജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൌസർ എടപ്പഗത്ത് പിന്മാറിയിരുന്നു. നടിയുടെ ആവശ്യം പരിഗണിച്ച് സ്വമേധയാ ആയിരുന്നു ജഡ്ജിയുടെ പിന്മാറ്റം.

വിചാരണ പ്രത്യേക സി ബി ഐ കോടതിയില്‍ നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വിസ്താരം കേള്‍ക്കുന്നത് ഒരു വനിത ജഡ്ജിയായിരിക്കണമെന്ന അതിജീവിതയുടെ ആവശ്യം കണക്കിലെടുത്തായിരുന്നു ഈ മാറ്റം. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയായിരുന്നു സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. ഈ വനിത ജഡ്ജിക്ക് പ്രമോഷന്‍ കിട്ടിയതോടെ ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. എന്നാല്‍ ഇത് നിയമപരമല്ലെന്നാണ് അതിജീവിതയുടെ വാദം.

വിചാരണ കോടതി ജഡ്ജിക്കെതിരേയും അതിജീവിത വലിയ തരത്തിലുള്ള ആരോപണങ്ങള്‍ ഹർജിയില്‍ ഉന്നയിച്ചിരുന്നു. സെഷൻസ് ജ‍ഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക് നീതി ലഭിക്കില്ലെന്നും ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും നടി ആരോപിക്കുന്നു. ഇത് സംബന്ധിക്കുന്ന ചില വോയിസ് ക്ലിപ്പുകളും തെളിവായി ഹർജിയോടൊപ്പം അതിജീവിത കോടതിയില്‍ ഹാജരാക്കിയിരുന്നു

Noora T Noora T :