ജഡ്ജിയേയും ഭർത്താവിനേയും കീശയിലാക്കിയുള്ള കളി !? കോടതിയിലേക്ക് ഇരച്ചെത്തി അതിജീവിത! ഇന്ന് അത് സംഭവിക്കും കോടതി മാറിയാൽ ട്വിസ്റ്റോടു ട്വിസ്റ്റ്

ഇന്ന് നിർണ്ണായക ദിനം. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും. രാവിലെ ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുക.

കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയതിനെ തുടർന്നാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സെഷൻസ് ജ‍ഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക് നീതി ലഭിക്കില്ലെന്നും ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാൽ, ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹർജിയിലുണ്ട്. കേസിൽ തീർപ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കോടതിയിൽ നിന്ന് നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാ‌ഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതിൽ വിചാരണ കോടതി തുടർ നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു ഈ കേസിലെ ക്രൈം ബ്രാ‌ഞ്ച് ഹർജി. ജഡ്ജിക്കെതിരെയും ഹർജിയിൽ ആരോപണമുണ്ടായിരുന്നു. നേരത്തെ അതിജീവിത നൽകിയ സമാന ഹർജി പരിഗണിക്കുന്നതിൽ നിന്ന് കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു. അതിജീവിതയുടെ ആവശ്യപ്രകാരം മറ്റൊരു ബെഞ്ചായിരുന്നു പിന്നീട് കേസ് പരിഗണിച്ചത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് വിചാരണ കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് രേഖകൾ ചോർത്തിയെന്ന ദിലീപിന്റെ ഹരജിയിലാണ് നോട്ടീസ്. നടപടികളുടെ ഭാഗമായി കേസ് വിചാരണ കോടതി പരിഗണിച്ചപ്പോഴാണ് ദിലീപ് ഹരജി നൽകിയത്. കോടതിയിൽ നിന്നുള്ള രേഖകൾ ബൈജു പൗലോസ് ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്നു എന്ന് ദിലീപ് ആരോപണണമുന്നയിച്ചിരുന്നു. കോടതിയിൽ നിന്നുള്ള ഒരു രേഖ ബൈജു പൗലോസ് അത്തരത്തിൽ ഫോട്ടോ എടുത്ത് ചില മാധ്യമങ്ങൾക്ക് നൽകിയെന്നും അത് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ചുള്ള ഹരജിയിലാണ് വിചാരണ കോടതി ബൈജു പൗലോസിന് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടത്. ഹരജി 24ന് പരിഗണിക്കും.

Noora T Noora T :