അയാൾ പൊടിയും തട്ടി പോകും, നടിയുടെ കേസിൽ സംഭവിക്കാനിരിക്കുന്നത്! എല്ലാം കൈവിടുന്നു ആ വെളിപ്പെടുത്തൽ പുറത്ത്

കഴിഞ്ഞ ദിവസം കോടതിയിൽ വളരെ നാടകീയ രംഗങ്ങളായിരുന്നു കോടതിയിൽ നടന്നത്. ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ഹൈക്കോടതിയിൽ പോയപ്പോൾ വിചാരണകോടതിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ രണ്ടാംഘട്ട വിചാരണ തുടങ്ങിയിരുന്നു. കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് സംവിധായകൻ പ്രകാശ് ബാരെ പറയുന്നത്.

ഈ കേസിലെ പ്രതികള്‍ എങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ കൃത്യമായ സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത് . അതിജീവിത പറയുന്നതൊക്കെ കള്ളമാണെന്ന് ആരോപിച്ച് ഇങ്ങനയൊരു സംഭവമേ നടന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ത്ത്, കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞു

പ്രകാശ് ബാരെയുടെ പ്രതികരണം ഇങ്ങനെ

നമ്മള്‍ പറയും അവരുടെ കൂടെയാണ് അവരുടെ കുടെയാണെന്ന് എന്നിട്ട് പറയും, ഈ കേസിലെ പ്രതികള്‍ എങ്ങോട്ടാണ് പോകുന്നു എന്നതിന്റെ കൃത്യമായ സൂചനയല്ലേ ഇങ്ങനെയൊരു സംഭവമേ നടന്നില്ല, ഒരു പുകമറയായിരുന്നു, ഇവര്‍ അതിജീവിതയല്ല, ഇവര്‍ ഒരു കള്ള ആരോപണം ഉണ്ടാക്കിയിരിക്കുകയാണ് ..ഇതല്ലേ ആറ് വര്‍ഷത്തിന് ശേഷം നിങ്ങള്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നുണ്ട്, ഈ പള്‍സര്‍ സുനി ശിക്ഷിക്കപ്പെടണമെന്ന്. അയാള്‍ പോലും പൊടിയുംതട്ടി കൂളായി പോകാനുള്ള അടവുകളാണ് ഇവിടെ നെയ്തുകൊണ്ടിരിക്കുന്നത്. ഇത് ഏതൊരു മനുഷ്യനും കണ്ടാല്‍ മനസ്സിലാവില്ലേ, പ്രകാശ് ബാരെ ചോദിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതിക്കെതിരെയും പ്രകാശ് ബാരെ നേരത്തെ വിമർശനം നടത്തിയിരുന്നു. നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ വിചാരണ കോടതി കളങ്കമായി മാറിയിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.. ജനങ്ങളെ തന്നെ കബിളിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും വളരെ അസാധരണമായകാര്യങ്ങളാണ് ഈ കേസിൽ സംഭവിച്ചിരിക്കുന്നത്. ജഡ്ജി പോകുന്നിടത്തൊക്കെ ഈ കേസ് സ്യൂട്ട് കേസിൽ തൂക്കി കൊണ്ടുപോകുകയാണെന്നും പ്രകാശ് ബാരെ പറഞ്ഞിരുന്നു.

‘വളരെ അധികം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് കടന്ന് പോകുന്നത്. കോടതിയെ അല്ല ജനങ്ങളെ തന്നെ കബിളിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. കോടതിയുടെ അകത്ത് വെച്ച് മർമ്മ പ്രധാനമായ തെളിവ് പലതവണ അനധികൃതമായി ആക്സസ് ചെയ്യപ്പെട്ടെന്ന് കണ്ടെത്തിയിട്ടും അക്കാര്യത്തിൽ ഒരു അന്വേഷണം പോലും നടത്താൻ തയ്യാറാകാതെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അനാവശ്യ വിമർശനം ഉന്നയിക്കുകയാണ് കോടതി.

നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ കളങ്കമായി മാറുകയാണ് കോടതി.ഈ കേസിൽ ഇത്തരം മാനിപുലേഷൻ മാറ്റാതെ നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. പ്രോസിക്യൂഷനും അതിജീവിതയും നടത്തുന്ന നീക്കം ശരിയായ കാര്യമാണ്. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. പ്രതിഭാഗത്തിന് ഈ ജഡ്ജി തന്നെ വേണമെന്ന ആവശ്യമാണ്. അതിന് കീഴ്വഴക്കങ്ങളും നിയമസാധുകളൊന്നും പ്രശ്നമല്ല, എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Noora T Noora T :