എട്ട് മാസത്തിനു ശേഷം നേർക്ക് നേർ! അതിജീവിതയുടെ ചങ്ക് പൊള്ളിച്ച് ദിലീപിനൊപ്പം അവരുടെ എൻട്രി, ഉടൻ അത് സംഭവിക്കും, തീ പാറും, ആ നിർണ്ണായക നീക്കം

എട്ട് മാസത്തിനു ശേഷം നടിയെ ആക്രമിച്ച കേസിലെ തുടർ വിചാരണ ഇന്ന് മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കും. എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലെ ഒന്നാം കോടതിയിലായിരിക്കും കേസ് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച നോട്ടിസ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും ലഭിച്ചു. സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റരുതെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചിരുന്നില്ല. 7 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ജൂലൈ അവസാനമാണ് അന്വേഷണസംഘം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റപത്രത്തിന്‍റെ പകർപ്പ് പ്രതികൾക്ക് ഇന്ന് കൈമാറിയേക്കും.

നിലവിൽ വിചാരണ നടത്തിയ സി ബി ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം വർഗീസ് സ്ഥാനക്കയറ്റം ലഭിച്ച് സെഷൻസ് ജഡ്ജിയായതിനെ തുടർന്നാണ് കോടതി മാറ്റം. കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രിംകോടതിയിൽ ഹർജി നല്‍കിയിരുന്നു. ജസ്റ്റിസ് ഖാൻ വിൽക്കറാണ് മുൻകാലങ്ങളിൽ ഹർജി പരിഗണിച്ചിരുന്നത്. എന്നാൽ അദ്ദേഹം വിരമിച്ചതിനാൽ ചീഫ് ജസ്റ്റിസ് എൻ.വി രമണ നിർദേശിക്കുന്ന മറ്റൊരു ബെഞ്ചാണ് വാദം കേൾക്കുക.

അതിജീവിതയുടെ ആവശ്യപ്രകാരമാണ് കേസ് വിചാരണ വനിത ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തിയത്. വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനെ നടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കിയിരുന്നു.

കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിക്കേയായിരുന്നു വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ കേസ് പരിഗണിക്കുന്നതിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി ജഡ്ജിക്ക് കീഴിൽ തനിക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിതയുടെ നീക്കം. എന്നാൽ അതിജീവിതയുടെ ആവശ്യം ഇന്നലെ ഹൈക്കോടതി തള്ളി. ഹണി എം വർഗീസ് തന്നെ ഇനിയും നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ജ‍ഡ്ജിയായി തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Noora T Noora T :